ഹമദിന്​ ആർ.എച്ച്​ നെഗറ്റിവ്​ രക്​തം വേണം

ദോഹ: രക്​തദാനത്തിന്​ സന്നദ്ധരായവർക്ക്​ മുന്നിൽ കൂടുതൽ രക്​തം ആവശ്യപ്പെട്ട്​ ഹമദ്​ മെഡിക്കൽ കോർപറേഷൻ. ആർ.എച്ച്​ നെഗറ്റിവ്​ രക്​തം അടിയന്തരമായി വേണമെന്നാണ്​ എച്ച്​.എം.സിയുടെ ആവശ്യം. ​ആർ.​എച്ച്​ നെഗറ്റിവ്​ രക്​ത ഗ്രൂപ്പുകളായ ഒ നെഗറ്റിവ്​, എ നെഗറ്റിവ്​, എ ബി നെഗറ്റിവ്​, ബി നെഗറ്റിവ്​ എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ്​​ സമൂഹ മാധ്യമങ്ങൾ വഴി അഭ്യർഥന നടത്തിയത്​.

രക്​തദാനത്തിന്​ സന്നദ്ധരാവുന്നവർക്ക്​ ഹമദ്​ ജനറൽ ആശുപത്രിക്ക്​ അരികിലെ ബ്ലഡ്​ ഡൊണേഷൻ സെൻററിൽ എത്താവുന്നതാണ്​. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴ്​ മുതൽ രാത്രി 9.30 വരെയും, ശനിയാഴ്​ച രാവിലെ എട്ട്​ മുതൽ ഉച്ച രണ്ട്​ വരെയും കേന്ദ്രം പ്രവർത്തിക്കും.

കോവിഡ്​ കാലത്ത്​ രക്​തദാനം ചെയ്യുന്നതിനെ കുറിച്ച്​ ആകുലപ്പെടേണ്ടതില്ല. ഏറ്റവും സുരക്ഷിതമാർഗങ്ങളും മുൻകരുതലുകളും സ്വീകരിച്ചാണ്​ ഹമദിനു കീഴിൽ രക്​തം സ്വീകരിക്കുന്നത്​.

17 വയസ്സിനു​ മുകളിൽ പ്രായമുള്ള, ആരോഗ്യവാനായ ഏതൊരു വ്യക്​തിക്കും രക്​തദാനം നിർവഹിക്കാം. ശരീരഭാരം 50 കിലോയിൽ കുറയാനോ ഹീ​േമാ​േഗ്ലാബിൻ അളവ്​ പുരുഷന്മാരിൽ 13.5നും സ്​ത്രീകളിൽ 12.5നും താഴെ ആവാനോ പാടില്ല. 

Tags:    
News Summary - Hamad needs Rh negative blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.