ദോഹ: GAC Motorെൻറ ഖത്തറിലെ ഒൗദ്യോഗിക വിതരണക്കാരായ ഡൊമാസ്കോ GAC Motor കാറുകളായ GS3, GS7, GA4 എന്നീ പുതിയ മോഡലുകൾ ഖത്തർ വിപണിയിൽ ഇറക്കി. ദോഹ ഫെസ്റ്റിവെൽ സിറ്റിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ചൈന അംബാസഡർ ലി ചെൻ, ഡൊമാസ്കോ മാനേജിങ് ഡയറക്ടർ ഫൈസൽ ഷെരീഫ് അടക്കമ ുള്ള ഉന്നതർ പെങ്കടുത്തു. മൂന്നുമോഡലുകളും ഉന്നത നിലവാരത്തിലുള്ള ട്രെൻറി–സ്പോർട്ടി ഡിസൈനിലുള്ളവയാണെന്നും ആഡംബരപൂർണമായ യാത്രയാണ് ഇൗ വാഹനങ്ങൾ നൽകുന്നതെന്നും ഡൊമാസ്കോ മാനേജിങ് ഡയറക്ടർ ഫൈസൽ ഷെരീഫ് പറഞ്ഞു.
GS3: ഒരു സ്പോർട്സ്–SUV കാർ എന്നതിലുപരി ട്രെൻറി ഡിസൈൻ ആണ് ഇൗ േമാഡലിനെ വ്യത്യസ് തമാക്കുന്നത്. കുടുംബങ്ങൾക്ക് പ്രിയപ്പെട്ടവൻ ആണ്. 1.5 L, 1.3 T(Turbo) എന്നീ രണ്ട് എഞ്ചിൻ സ്പെക്സ് ഉണ്ട്. 112 എച്ച്.പി ആണ്. 1,500 RPMൽ 202 എൻ.എം ആണ് പ്രത്യേകത. 3D വോയിസ് നാവിഗേഷൻ സംവിധാനം, സ്മാർട്ട് ഫോൺ ഇൻറലിജൻറ് ഇൻറർകണക്ഷനും ഉണ്ട്.GS7: മിഡ്സൈസ്ഡ് എസ്.യു.വി ആണിത്. ആയാസകരമായ ൈഡ്രവിങും ഫാഷനും ഒരുപോലെ ഇഷ്ട െപ്പടുന്നവർക്ക് അനുയോജ്യം. 2.0T എഞ്ചിൻ. 1,750 RPMൽ 199hp. 9.5 സെകൻറിൽ തന്നെ 100 കി.മീറ്റർ വേഗതയിൽ മുന്നോെട്ടടുക്കാനാകും. 6AT ഗിയർ ബോക്സ് ആണ്. മൾട്ടി ലിങ് സസ്പെൻഷനും സവിശേഷതയാണ്.
GA4: AClass sedan പ്ലാറ്റ്ഫോമിലാണ് ജിഎസി മോേടാഴ്സ് ഇൗ മോഡൽ നിർമിച്ചിരിക്കുന്നത്. ഫാമിലി സെഡാൻ ഫാഷനബിൾ സ്പോർട്ടി വാഹനം എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നു ഇൗ മോഡൽ. 1.5L എഞ്ചിൻ. 114hp, 4 സ്പീഡ് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷൻ. 137hp കൈവരിക്കുന്ന 1.3 ലിറ്റർ ടർബോ എഞ്ചിൻ തുടങ്ങിയവയാണ് പ്രത്യേകത. പുതിയ മോഡലുകളുടെ ടെസ്റ്റ് ഡ്രൈവിന് ഉപഭോക്താക്കൾക്ക് 8008123, 44248989 നമ്പറിൽ വിളിക്കാം. സൽവ റോഡിലെ GAC Motor ഷോറൂം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.