ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​​ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ ആ​ദ​രം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​​ട്ടെ​യ്ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. ഹ​മ​ദ്​ ​മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ സ്വാ​ബ്​ റി​സ​ർ​ച്ച്​ സെൻറ​റി​ലെ 30ഓ​ളം വ​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചാ​ണ്​ ഗ്രാ​ൻ​ഡ്​ മാ​തൃ​ക​യാ​യ​ത്.

കോ​വി​ഡ്​ രൂ​ക്ഷ​മാ​യ സ​മ​യ​ത്തും പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് കാ​ണി​ച്ച സ​മ​ർ​പ്പ​ണ​വും ധൈ​ര്യ​വും ആ​ത്മാ​ർ​ഥ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ലെ സ്വാ​ബ്​ റി​സ​ർ​ച്ച്​ സെൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഷെ​രീ​ഫ്, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ വി​ബി​ൻ കു​മാ​ർ, ക്ലി​നി​ക്ക​ൽ ട്രാ​ൻ​സ്​​ഫ​ർ​മേ​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​മോ​സാ അ​ലി​ഷാ​ഖ്, ഹ​മ​ദ്​ സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ൻ​റ്​ ഡോ. ​ആ​ൻ​ഡ്രൂ ജെ​റ​മി​ജി​ങ്കോ, സ​ദ്ദാം ഹു​സൈ​ൻ, ക്വാ​ളി​റ്റി മാ​നേ​ജ്​​മെൻറ്​ ആ​ൻ​ഡ​്​​ ഇം​പ്രൂ​വ്​​മെൻറ്​ ഓ​ഫി​സ​ർ അ​ൽ​വാ​ഷി​ദ്, മ​റ്റ്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്വാ​ബ് ടെ​സ്​​റ്റി​ന് പു​റ​മെ ര​ക്ത​സാ​മ്പ്​​ളി​ലൂ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ ശേ​ഷി നി​ർ​ണ​യി​ക്കു​ന്ന സി​റോ​ളി ടെ​സ്​​റ്റ്​ പ​രി​ശോ​ധ​ന കൂ​ടി ഈ ​സം​ഘം ന​ട​ത്ത​ു​ന്നു​ണ്ട്. ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഷെ​രീ​ഫ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​മീ​ൻ കൊ​ടി​യ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ഖ​ത്ത​ർ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​വു​ക​യാ​ണെ​ന്നും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​വി​ധ സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്കും മു​ൻ​നി​ര​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഗ്രാ​ൻ​ഡ്​​മാ​ളി​െൻറ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും അ​റി​യി​ക്കു​ന്ന​താ​യി അ​ഷ്റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.