ഗ്ലോബൽ റിഥം കൾചറൽ ക്ലബ് രംഗോത്സവ് പരിപാടിയിൽനിന്ന്
ദോഹ: ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബിന്റെ ഔദ്യോഗിക ലോഞ്ചിങ് രംഗോത്സവ് സീസൺ 1 മദീന ബർവ ഡൈനാമിക് സ്പോർട്സ് സെന്ററിൽ കലാസാഹിത്യ സാംസ്കാരിക പരിപാടികളോടെ അരങ്ങേറി. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് കുടുംബത്തിനും സമൂഹത്തിനും മാതൃകയാകുന്ന രീതിയിലുള്ള ഉന്നമനം ലക്ഷ്യമാക്കുന്ന പ്രവർത്തനങ്ങളാണ് സംഘാടകർ ആവിഷ്കരിക്കുന്നത്.ചിത്രകല അധ്യാപികയായ രോഷ്നി ടീച്ചറാണ് ഗ്ലോബൽ റിഥം കൾചറൽ ക്ലബിന് നേതൃത്വം നൽകുന്നത്. നൃത്ത നൃത്യങ്ങളും ഗാനസന്ധ്യയും ഒത്തുചേർന്ന പരിപാടി സംഘാടനംകൊണ്ടും അതോടൊപ്പംതന്നെ നടത്തിയ ചിത്രപ്രദർശനംകൊണ്ടും ശ്രദ്ധേയമായി. നതാനിയ ലെല വിപിൻ, നൈതാൻ വിപിൻ റോയ് എന്നിവരുടെ മോട്ടിവേഷൻ സ്പീച്ചും ഡ്രംസ് കൺസേർട്ടും വേദിയെ പുളകംകൊള്ളിച്ചു.
ചടങ്ങിൽ ഡോ. റഷീദ് പട്ടത്ത്, അബ്ദുൽ റൗഫ് കൊണ്ടോട്ടി, മിസ് മിലൻ, പി.എൻ. ബാബുരാജൻ, എസ്.എ.എം. ബഷീർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മഞ്ജുഷ ശ്രീജിത്ത്, ഗോപിനാഥ മേനോൻ, വാസു വാണിമേൽ, ഫൈസൽ അരിക്കട്ടയിൽ, സഫീർ സിദ്ദീഖ്, മനോജ് ആർട്ടിസ്റ്റ് തുടങ്ങിയവരെ വേദിയിൽ ആദരിച്ചു.
ഖത്തറിലെ പ്രധാന കലാമത്സരവേദിയിൽ സമ്മാനാർഹരായ പ്രണവ്, വേദിക എന്നീ പ്രതിഭകൾക്ക് ആദരം നൽകി. പോഡാർ പേൾ സ്കൂൾ അധ്യാപികയായ ഫാത്തിമ ഹിനയുടെ ലൈവ് കേക്ക് ബേക്കിങ് ആൻഡ് ഡെക്കറേഷൻ വ്യത്യസ്ത അനുഭവമായി. വേവ്സ് അക്കാദമി, ടീം വിഷ് ഡാൻസ് സ്റ്റുഡിയോ, മുദ്ര ഡാൻസ് ടീം, ഖത്തർ ഫ്രൈഡേ ഹാപ്പിനെസ് ടീം, ക്യു.ഐ.പി.എ, ഡാൻസ് ടീം, റിഥമിക് മൂവ്സ്, ക്ലാസിക് ഖത്തർ എന്നിവരുടെ പരിപാടികൾ ശ്രദ്ധേയമായി. ഇമാ ഫർഹീൻ, ഇഫ ഫർസീൻ, തനുശ്രീ രാഗവേന്ദ്ര, ആദ്യശ്രീ ശ്രീ രാഗവേന്ദ്ര എന്നിവരുടെ പ്രകടനങ്ങളും മികച്ചതായി. റെനി, വിനീത എന്നിവരും പരിപാടികൾ അവതരിപ്പിചച്ചു. മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര ആസ്വാദകരുടെ ശ്രദ്ധാകേന്ദ്രമായി.പ്രോഗ്രാം കോഓഡിനേറ്റർ റാഫി പാറക്കാട്ടിൽ, ഹനീഫ് മജാൽ, സിറാജ്, അവതാരകരായ അരുൺപിള്ള, ആദർശ് നായർ എന്നിവർ പരിപാടിയെ മനോഹരമാക്കി. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് രോഷ്നി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജി.ആർ.സി.സി അഡ്വൈസർ സുബൈർ പാണ്ഡവത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.