സാമൂഹിക അകലം അവഗണിക്കുന്നത് അപകടകരമെന്ന്​ ജി.സി.ഒ

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക ഘടകമായ സാമൂഹിക അകലം പാലിക്കുന്നത് അവഗണിക്കുകയാണെങ്കിൽ അപകടം ക്ഷണിച്ച് വരുത്തുമെന്ന് ഗവൺമ​െൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ്​ (ജി.സി.ഒ) മുന്നറിയിപ്പ് നൽകി.രോഗ ബാധിതരായ ആളുകളുമായി സമ്പർക്കം പുലർത്തുന്നതാണ് കോവിഡ്–19 വ്യാപനത്തിലെ പ്രധാന കാരണം. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത്​ സമൂഹത്തെ കൂടിയാണ് അപകടത്തിൽ പെടുത്തുന്നത്​. സാമൂഹിക അകലം പാലിക്കുന്നതിലൂടെ സ്വന്തത്തെയും സമൂഹത്തെയും സുരക്ഷിതരാക്കാം. കോവിഡ്–19 രോഗവ്യാപനം തടയുന്നതിൽ ഇഹ്തിറാസ്​ ആപ്പി​െൻറ പങ്ക് വലുതാണെന്നും ജി.സി.ഒ പറഞ്ഞു.ജനങ്ങൾക്കിടയിൽ സാമൂഹിക ശാരീരിക സമ്പർക്കം ഒഴിവാക്കുന്നതിലൂടെ മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കൂ. ഇത് അവഗണിക്കുന്നതിലൂടെ അപകടം ക്ഷണിച്ച് വരുത്തുകയാണെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.
 
Tags:    
News Summary - gco-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.