ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിെൻറ ‘ഗ്രാഡൻഡ് ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റ്’ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു ജനറൽ മാനേജർ അജിത് കുമാർ, ഫിനാൻസ് മാനേജർ ഷരീഫ്, മാൾ മാനേജർ നവാബ് എന്നിവർ സമീപം
ദോഹ: ഖത്തറിലെ ഫാമുകളിൽനിന്ന് വിളവെടുത്ത ഈത്തപ്പഴങ്ങളുടെ വിപുലമായ ശേഖരം ഒരുക്കി ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റിൻെറ 'ഗ്രാൻഡ് ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവൽ' ആരംഭിച്ചു. പലതരം ഈത്തപ്പഴങ്ങൾ മുതൽ
ഈത്തപ്പഴത്തിൻെറ സ്വാദേറുന്ന രുചിവിഭവങ്ങളും ഒരുക്കിയാണ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻെറ സീസണിലെ ഡേറ്റ്സ് ഫെസ്റ്റ്. ഇൗത്തപ്പഴം കൊണ്ടുള്ള റോൾ, പഫ്സ്, പായസം, ലഡു, പുലാവോ, അച്ചാർ, ജ്യൂസ്, ബർഫി, കേക്ക്, പുഡിങ് തുടങ്ങി വിവിധതരം ഉൽപന്നങ്ങളും മേളയുടെ ഭാഗമായി തയാറാക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചയിനം ഈത്തപ്പഴങ്ങൾ മിതമായ വിലയിൽ വാങ്ങാനുള്ള അവസരങ്ങളാണ് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷറഫ് ചിറക്കൽ അറിയിച്ചു. ഗ്രാൻഡ് മാള് ഹൈപ്പർ മാർക്കറ്റിൻെറ എല്ലാ ഔട്ലെറ്റുകളിലും ആരംഭിച്ച ഗ്രാൻഡ് ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റ് വെള്ളിയാഴ്ച വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.