ഫിൻക്യൂ നഴ്സസ് ദിനാഘോഷം ഇയാൻ ഫ്രാൻസിസ് ടുളി ഉദ്ഘാടനം ചെയ്യുന്നു 

ഫിൻക്യു നഴ്സസ് ദിനാഘോഷം

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്‌സിങ് സമൂഹം ഒത്തുചേർന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് (ഫിൻക്യു) നഴ്സസ് ദിനാഘോഷങ്ങൾക്ക് ഇന്ത്യൻ ഐഡിയൽ സ്കൂൾ വേദിയായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ തുടങ്ങിയ ആഘോഷത്തിന് വിവിധങ്ങളായ പരിപാടികൾ മാറ്റേകി. ഹമദ് മെഡിക്കൽ കോർപറേഷനിലെ മെന്റൽ ഹെൽത്ത് ഫെസിലിറ്റി സി.ഇ.ഒ ഇയാൻ ഫ്രാൻസിസ് ടുളി ഉദ്ഘാടനം നിർവഹിച്ചു.

ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണിഭാരതി, മിനി സിബി, മുൻ ജനറൽ സെക്രട്ടറി കെ.വി. ബോബൻ എന്നിവർ സംസാരിച്ചു. വിവിധ പ്രൈവറ്റ് ആശുപത്രികളിൽനിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ഫിൻക്യു പ്രസിഡന്റ് ബിജോയ് ചാക്കോ അധ്യക്ഷതവഹിച്ചു.

ഡെയ്സി- ഫിൻക്യു ഹെൽത്ത് ഇക്വിറ്റി അവാർഡുകൾ റീന ഫിലിപ്പ്, കെൻസൺ മാത്യു, മേരി ജോസഫ്, ഷൈജു തങ്കച്ചൻ എന്നിവർക്ക് സമ്മാനിച്ചു. ചടങ്ങിൽ ഫിൻക്യുവിന്റെ മൊബൈൽ ആപ്പും അവതരിപ്പിച്ചു. നഴ്‌സിങ് രംഗത്തെ മികവിനുള്ള ഫിൻക്യു എയ്ഞ്ചൽസ് അവാർഡുകൾക്ക് ജ്യോതി എസ്, ജിഫിൻ, ഷാനി ജോൺ എന്നിവർ അർഹരായി.

ആക്ടീവ് ലേണർ അവാർഡ് അലിയമ്മ ബാബുവിന് സമ്മാനിച്ചു. അംഗങ്ങളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ മികവിനുള്ള അവാർഡുകൾക്ക് ഷിൻസി, ഏബൽ എം അലക്സ് എന്നിവർ അർഹരായി. പരിപാടിയിൽ നഴ്‌സുമാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.

Tags:    
News Summary - FinQ Nurses Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.