ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിഡിയോ ദൃശ്യം
ദോഹ: ആഡംബര വാഹനങ്ങൾ വാങ്ങി, വിദേശത്തേക്ക് കയറ്റുമതിചെയ്ത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ഏഴ് അറബ് വംശജർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടിയിലായി.
അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങിക്കൂട്ടി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കള്ളപ്പണം വെളുപ്പിക്കലായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്ന് അധികൃതർ വെളിപ്പെടുത്തി.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. രാജ്യത്തിന് പുറത്തേക്ക് ഇവർ കയറ്റുമതി ചെയ്യാൻ ഒരുങ്ങിയ ഏഴ് വാഹനങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ മറ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
അന്വേഷണ നടപടികളുടെയും പിടിച്ചെടുത്ത വാഹനങ്ങളുടെയും വിഡിയോ ദൃശ്യം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.