ലോകകപ്പിെൻറ കിക്കോഫ്​ സ്​റ്റേഡിയം. അൽഖോറിലെ അൽ ബെയ്ത് സ്​റ്റേഡിയം

ഖത്തർ ലോകകപ്പിന്​ കിക്കോഫ്​ മുഴങ്ങാൻ ഇനി കൃത്യം രണ്ടുവർഷം, ഒരുക്കങ്ങൾ തകൃതി

ദോഹ: ഇന്ന് നവംബർ 21, കായിക േപ്രമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് മുതൽ കൃത്യം രണ്ട് വർഷത്തെ ദൂരം മാത്രം. മിഡിലീസ്​റ്റും അറബ് ലോകവും ആതിഥ്യം വഹിക്കാനിരിക്കുന്ന ആദ്യത്തെ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് 2022 നവംബർ 21ന് അൽഖോറിലെ അൽ ബെയ്ത് സ്​റ്റേഡിയത്തിൽ പ്രാദേശിക സമയം ഉച്ചക്ക് ഒന്നിന് കിക്കോഫ് വിസിലുയരുമ്പോൾ രേഖപ്പെടുത്താനിരിക്കുന്നത് ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ടൂർണമെൻറ്.

കാർബൺ വിസരണം കുറച്ച് തീർത്തും പരിസ്​ഥിതിസൗഹൃദവും സുസ്​ഥിരതയും പാരമ്പര്യവുമെല്ലാം ഉൾക്കൊള്ളിച്ച പ്രഥമ ലോകകപ്പ്, ഒരു ദിവസം തന്നെ ഒന്നിലധികം മത്സരങ്ങൾ കാണാൻ ഫുട്ബാൾ േപ്രമികൾക്ക് അവസരം നൽകുന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പ്, ശീതീകരിച്ച വേദിയിൽ ശൈത്യകാലത്ത് സംഘടിപ്പിക്കുന്ന പ്രഥമ ലോകകപ്പ്... തുടങ്ങി എണ്ണിയാൽ തീരാത്ത വിശേഷങ്ങളും സവിശേഷതകളും നിറഞ്ഞ ലോകകപ്പിന് കൂടിയാണ് ഖത്തർ ആതിഥ്യം വഹിക്കാനിരിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും ലോകകപ്പ് നേരിൽ കാണുന്നതിനായി ഖത്തറിലെത്തുന്നവർക്ക് അറബ് ലോകത്തിെൻറ ആതിഥ്യ മര്യാദകൾ ആവോളം നുകരാനുള്ള അവസരം കൂടിയായിരിക്കും 2022 ലോകകപ്പ്.

സ്​റ്റേഡിയങ്ങൾ; അടിസ്​ഥാന സൗകര്യങ്ങൾ...

ലോകകപ്പിന് വേണ്ടിയുള്ള വേദിയടക്കമുള്ള അടിസ്​ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ 90 ശതമാനവും പൂർത്തിയായതായി സംഘാടകർ വ്യക്തമാക്കുന്നു. എട്ട് സ്​റ്റേഡിയങ്ങളിൽ മൂന്ന് സ്​റ്റേഡിയങ്ങൾ ഇതിനകം ഉദ്ഘാടനംചെയ്ത് മത്സരങ്ങൾക്ക് വിട്ടു കൊടുത്തിരിക്കുന്നു. ഖലീഫ സ്​റ്റേഡിയം, വക്റ അൽ ജനൂബ് സ്​റ്റേഡിയം, എജുക്കേഷൻ സിറ്റി സ്​റ്റേഡിയം എന്നിവയാണ് പൂർത്തിയായത്. അൽ റയ്യാൻ, അൽ ​െബയ്ത് സ്​റ്റേഡിയം, തുമാമ സ്​റ്റേഡിയം എന്നിവ അവസാന മിനുക്കുപണികളിലാണ്. കണ്ടെയ്നർ സ്​റ്റേഡിയമെന്നറിയപ്പെടുന്ന റാസ്​ അബൂ അബൂദ് സ്​റ്റേഡിയം, കലാശപ്പോരാട്ട വേദിയായ ലുസൈൽ സ്​റ്റേഡിയം എന്നിവ 2021ൽ നിർമാണം പൂർത്തിയാകും.

ലോകകപ്പിന് വേണ്ടി രാജ്യത്തുടനീളം ദ്രുതഗതിയിലാണ് വികസന പ്രവർത്തനങ്ങൾ മുന്നേറുന്നത്. ദോഹ മെേട്രാ ഇതിനകം തന്നെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഫിഫ ക്ലബ് ലോകകപ്പിെൻറ പ്രധാന ഗതാഗത മാർഗവും മെേട്രാ ആയിരുന്നു. പുതിയ റോഡുകളടക്കമുള്ള നിർമാണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. 2022ഓടെ പ്രതിവർഷം 50 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിധത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവള നിർമാണവും ശരിയായ പാതയിലാണ്.

ഷെഡ്യൂൾ ഇങ്ങനെ

•കിക്ക് ഓഫ്: നവം. 21, ദോഹ സമയം ഉച്ചക്ക്​ ഒന്ന്​ അല്‍ ബെയ്​ത്​ സ്​റ്റേഡിയം

•ഗ്രൂപ്പ് മത്സരങ്ങള്‍: നവംബർ 21 മുതല്‍ ഡിസംബർ രണ്ട്​ വരെ, സമയം ഉച്ചക്ക്​ ഒന്ന്​, വൈകീട്ട് നാല്​, ഏഴ്​, പത്ത്​ (മുഴുവന്‍ സ്​റ്റേഡിയങ്ങളിലുമായി)

•പ്രീ ക്വാര്‍ട്ടർ: ഡിസംബർ മൂന്ന് മുതല്‍ ഡിസംബർ ആറ്​ വരെ, സമയം വൈകീട്ട് ആറ്​, 10 (മുഴുവന്‍ സ്​റ്റേഡിയങ്ങളിലുമായി)

•ക്വാര്‍ട്ടര്‍ ഫൈനല്‍: ഡിസംബര്‍ ഒമ്പത്​ മുതൽ പത്തുവരെ: സമയം വൈകീട്ട് ആറ്​, പത്ത്​ (അല്‍ ബെയ്ത്​, അല്‍ തുമാമ, ലുസൈല്‍, എജുക്കേഷന്‍ സിറ്റി)

•സെമിഫൈനൽ: ഡിസംബർ 13 മുതൽ 14 വരെ, രാത്രി പത്ത്​ (അല്‍ ബെയ്​ത്​, ലുസൈല്‍)

•ലൂസേഴ്സ് ഫൈനൽ: ഡിസംബർ 17, വൈകീട്ട് ആറ്​ (ഖലീഫ സ്​റ്റേഡിയം)

•ഫൈനല്‍: ഡിസംബര്‍ 18ന് വൈകീട്ട് ആറ്​ (ലുസൈല്‍ സ്​റ്റേഡിയം) 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT