പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുന്ന പാലക്കാട്​ ആലത്തൂർ സ്വദേശി ബഷീർ യൂസഫിന് സി.ഐ.സി യാത്രയയപ്പ്​ നൽകിയപ്പോൾ 

ബഷീർ യൂസഫിന് യാത്രയയപ്പ്

ദോഹ: ഖത്തർ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുന്ന പാലക്കാട്​ ആലത്തൂർ സ്വദേശിയായ ബഷീർ യൂസഫിന് യാത്രയയപ്പ്​ നൽകി.ഖത്തറിലെ പൊതുഗതാഗത സംവിധാനമായ കർവയിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ്​ നാട്ടിലേക്ക് മടങ്ങുന്നത്​.

ദീർഘകാലമായി ഖത്തറിലുണ്ട്​. സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഇൻഡസ്ട്രിയൽ ഏരിയ സൗത്ത് യൂനിറ്റ് പ്രവർത്തകനാണ്​. സി.ഐ.സി നൽകിയ യാത്രയയപ്പിൽ യൂനിറ്റ് പ്രസിഡൻറ്​ റിയാസ് റസാഖ്​, സെക്രട്ടറി സലീം, സുബൈർ, സുഹൈൽ, ഇബ്രാഹിം എന്നിവർ സംസാരിച്ചു. ബഷീർ യൂസഫ് മറുപടിപ്രസംഗം നടത്തി. 

Tags:    
News Summary - Farewell to Bashir Yusuf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.