എക്സ്പാറ്റ് സ്പോർട്ടിവ് ബാഡ്മിൻറൺ ജേതാക്കൾക്ക് പി.എന്‍. ബാബുരാജൻ ട്രോഫി സമ്മാനിക്കുന്നു

എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് ബാഡ്മിന്റണ്‍: എന്‍.വി.ബി.എസ് ഓവറോള്‍ ചാമ്പ്യന്മാര്‍

ദോഹ: എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് കള്‍ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച സ്പോര്‍ട്സ് കാർണിവലിലെ ബാഡ്മിൻറണ്‍ ടൂര്‍ണമെൻറില്‍ എന്‍.വി.ബി.എസ് ഓവറോള്‍ ചാമ്പ്യന്മാരായി. 28 കാറ്റഗറികളിലായി 400ൽപരം കായികതാരങ്ങളാണ്‌ നാലു ദിവസങ്ങളിലായി റയ്യാന്‍ പ്രൈവറ്റ് സ്കൂളിലും അല്‍ അറബി സ്പോര്‍ട്സ് ക്ലബിലുമായി നടന്ന ബാഡ്മിന്റണില്‍ മാറ്റുരച്ചത്.

ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജൻ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി കൈമാറി. ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബഗ്ലു, ഖത്തര്‍ ബാഡ്മിൻറണ്‍ അസോസിയേഷന്‍ ടെക്നിക്കല്‍ സെക്രട്ടറി ഹെയ്കല്‍ ലഖ്ദാര്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ മാനേജിങ് കമ്മിറ്റിയംഗങ്ങളായ സഫീര്‍ റഹ്മാന്‍, വര്‍ക്കി ബോബന്‍, റേഡിയോ മലയാളം എം.ഡി അന്‍വര്‍ ഹുസൈന്‍, കള്‍ചറല്‍ ഫോറം പ്രസിഡൻറ് എ.സി. മുനീഷ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, സജ്ന സാക്കി, ശാന്തിനികേതന്‍ സ്കൂള്‍ പ്രസിഡന്റ് റഷീദ് അഹമ്മദ്, എക്സ്പാറ്റ് സ്പോര്‍ട്ടിവ് വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സ്പോര്‍ട്സ് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ റഹീം വേങ്ങേരി, ഓർഗനൈസിങ് കമ്മിറ്റിയംഗങ്ങളായ മജീദ് അലി, അബ്ദുല്‍ ഗഫൂര്‍, അനസ് ജമാല്‍, അഹമ്മദ് ഷാഫി, ഇദ്‌രീസ് ഷാഫി, റഷീദ് കൊല്ലം, സിദ്ദീഖ് വേങ്ങര, മുഹമ്മദ് റാഫി, അസീം എം.ടി, ഷിബിലി യൂസുഫ്, റഹ്മത്തുല്ല കൊണ്ടോട്ടി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും സമ്മാനത്തുകയും വിതരണം ചെയ്തു.




Tags:    
News Summary - Expats Sportive Badminton: NVBS Overall Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.