ദോഹ: നോർക്ക റൂട്ട്സിന്റെയും പ്രവാസി ക്ഷേമനിധിയുടെയും പ്രവർത്തനങ്ങൾ പ്രവാസികൾക്കിടയിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിനുവേണ്ടി സന്നദ്ധപ്രവർത്തകരെ സജ്ജരാക്കാൻ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തി. ഐ.സി.സിയിൽ നടന്ന ശില്പശാല കേരള പ്രവാസി കേരളീയക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ അംഗവും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി നയിച്ച ശില്പശാലയിൽ പ്രവാസി പെൻഷൻ, ഡിവിഡന്റ് പദ്ധതി, പ്രവാസികൾക്കുള്ള മറ്റാനുകൂല്യങ്ങൾ എന്നിവയെ കുറിച്ചെല്ലാം വിശദീകരിച്ചു.
ക്ഷേമനിധിയിലെ ഓൺലൈൻ അംഗത്വം സംബന്ധിച്ച് നോർക്ക-ക്ഷേമനിധി ഹെൽപ് ഡെസ്ക് പ്രവർത്തകരായ അബ്ദുൽ അസീസ്, സബീന അബ്ദുൽ അസീസ് എന്നിവർ വിശദീകരിച്ചു. ഖത്തറിലെ വിവിധ മലയാളി സംഘടനകളിൽനിന്ന് എഴുപതോളം പേർ ശില്പശാലയിൽ പങ്കെടുത്തു.
കേരളസർക്കാറിന്റെ പ്രവാസിക്ഷേമ പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന അബ്ദുൾ റഊഫിന്റെ ആയിരാമത് വേദി എന്ന പ്രത്യേകതയും വെള്ളിയാഴ്ച നടന്ന ശിൽപശാലക്കുണ്ടായിരുന്നു. ലോക കേരളസഭ അംഗം എ. സുനിൽകുമാർ, സംസ്കൃതി ഭാരവാഹികളായ അഹമ്മദ് കുട്ടി, സാൾട്ടസ് സാമുവൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.