ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സ​ന്ദ​ർ​ശിക്കുന്നു

ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള അ​മീ​ർ സ​ന്ദ​ർ​ശി​ച്ചു

ദോ​ഹ: വൈ​ഞ്ജാ​നി​ക സ​മ്പ​ന്ന​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും നി​റ​ഞ്ഞ പ​രി​പാ​ടി​ക​ളാ​ൽ ശ്ര​ദ്ധേ​യ​മാ​യ, ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന 35ാമ​ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു.

 മേളയിൽ ഒരുക്കിയ ​ചിൽ​ഡ്ര​ൻ​സ് സോ​ൺ സ​ന്ദ​ർ​ശിച്ച് അമീർ കു​ട്ടി​ക​ളോ​ടൊ​പ്പം 

മേ​ള​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച "ദി​സ് ഇ​സ് ഖ​ത്ത​ർ" പു​സ്ത​ക പ​ദ്ധ​തി അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ഖ​ത്ത​റി​ൽ നി​ന്നും മ​റ്റ് അ​റ​ബ് -വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​മു​ഖ പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും അ​മീ​റി​ന് സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന്, പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ച അ​മീ​റി​ന്, മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ വി​വി​ധ സാം​സ്കാ​രി​ക -വി​ജ്ഞാ​ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് സം​ഘാ​ട​ക​ർ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ "ദോ​ഹ ചി​ൽ​ഡ്ര​ൻ​സ് സോ​ൺ" സ​ന്ദ​ർ​ശി​ക്കു​ക​യും, യു​വ എ​ഴു​ത്തു​കാ​രു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു. അ​മീ​രി ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, സാം​സ്കാ​രി​ക മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ഹ​മ​ദ് ബി​ൻ ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, മ​റ്റ് മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​മീ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Emir visits Doha International Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.