Posted On
date_range Updated On
date_range ഖത്തർ: ലഹരി മരുന്നുകൾ പിടികൂടി
ദോഹ: ഖത്തറിലേക്ക് വൻ തോതിൽ ലഹരി കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് വിഭാഗം പിടികൂടി. പാഴ്സലായി അയച്ച വീട്ടുപകരണത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 27,000ത്തോളം ലഹരി ഗുളികകളാണ് അധികൃതർ പരിശോധനയിൽ പിടികൂടിയത്. സംശയം തോന്നിയ പാഴ്സൽ സൂക്ഷ്മമായി പരിശോധിച്ചാണ് ഗുളിക കണ്ടെത്തിയത്. ലഹരിക്കടത്തും കുറ്റകൃത്യങ്ങളും തടയുന്നതിനായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് നേതൃത്വത്തിൽ ‘കഫിയ’ കാമ്പയിൻ ഊർജിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.