അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി ദോഹ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച പരിപാടി
ദോഹ: 2023 അന്താരാഷ്ട്ര ചെറുധാന്യ (മില്ലറ്റ്) വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ദോഹ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ജനുവരി 15ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
‘എൻജിനീയറിങ് എക്‌സലൻസി ഇൻ ലൈഫ് സ്റ്റൈൽ മാനേജ്‌മെന്റ്’ എന്ന വിഷയത്തിൽ പ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിച്ചത്. മില്ലറ്റ് കേന്ദ്രീകൃതമായ പോസ്റ്റർ നിർമാണം, ക്വിസ്, ഗ്രൂപ് ചർച്ചകൾ, ടോക്ക് ഷോകൾ, ആർട്ട് ആൻഡ് ക്രാഫ്റ്റ് പ്രദർശനങ്ങൾ, വിളവെടുപ്പ് നൃത്തം, പൂന്തോട്ട പരിപാലനം എന്നിവ സംഘടിപ്പിച്ചു.
വിവിധ മില്ലറ്റുകളടങ്ങിയ വിഭവങ്ങളുടെ പ്രദർശനത്തോടെയാണ് പരിപാടികൾക്ക് സമാപനമായത്. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളെ പ്രിൻസിപ്പൽ പമേല ഘോഷ് അഭിനന്ദിച്ചു. ആരോഗ്യകരമായ ജീവിതശൈലി ആർജിക്കാൻ പ്രേരണ നൽകുന്ന ഇത്തരം നൂതന പരിപാടികൾ തുടരാൻ അവർ കുട്ടികളെ പ്രചോദിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.