ദോഹ: ആറാമത് അജ്യാൽ ഫിലിം ഫെസ്റ്റിവെൽ നവംബർ 28 മുതൽ ഡിസംബർ മൂന്നുവരെ കതാറാ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. വ്യത്യസ്ത പ്രമേയങ്ങളുമായി ശക്തമായ നിരവധി സിനിമകളാണ് ഇപ്രാവശ്യത്തെ മേളയിൽ ഉണ്ടാവുകയെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യുട്ടീവ് ഒാഫിസറും ഫെസ്റ്റിവെൽ ഡയറക്ടറുമായ ഫാത്തിമ ഹസൻ അൽറുമൈഹി കതാറയിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23 ഫീച്ചർ ഫിലിമുകളും 58 ഷോട്ട്ഫിലിമുകളുമാണ് പ്രദർശിപ്പിക്കുന്നത്. ഇതിൽ 24 എണ്ണം അറബ് ലോകത്ത് നിന്നുള്ളവയാണ്. 44 സിനിമകളുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് വനിതാ സിനിമാപ്രവർത്തകരാണ് എന്ന പ്രത്യേകതയുമുണ്ട്. 14 സിനിമകൾ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ സഹകരണത്തോടെയുള്ളതാണ്. അന്തരിച്ച പ്രമുഖ ഖത്തരി നടൻ അബ്ദുൽ അസീസ് ജാസിമിെൻറ പേരിൽ ഇത്തവണ പ്രത്യേക അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ‘മേയ്ഡ് ഇൻ ഖത്തർ’ എന്ന മേളയിലെ പ്രത്യേക വിഭാഗത്തിൽ മികച്ച അഭിനേതാക്കൾക്കാണ് ഇൗ അവാർഡ് നൽകുക. റഷ്യയുമായുള്ള സാംസ്കാരിക ൈകമാറ്റത്തിെൻറ ഭാഗമായി ‘മേയ്ഡ് ഇൻ റഷ്യ’ എന്ന വിഭാഗവും മേളയിൽ ഉണ്ടാകും. 2022 ലോകകപ്പ് ഫുട് ബാൾ ഖത്തറിൽ നടക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യമാണ് റഷ്യ എന്ന നിലയിലാണ് ഇൗ വിഭാഗം കുടി ഉൾപ്പെടുത്തിയിരിക്കുന്നത്.
ശക്തമായ പ്രമേയങ്ങളുള്ള ചിത്രങ്ങളാണ് മേളയിലേക്ക് ഇത്തവണ തെരഞ്ഞെടുത്തതെന്ന് ഫാത്തിമ ഹസൻ അൽറുമൈഹി പറഞ്ഞു. യഥാർഥ ജീവിതം പ്രതിഫലിക്കുന്ന ചിത്രങ്ങളാണിവ. എട്ട് മുതൽ 12 വയസ്സു വരെ പ്രായമുള്ള മൊഹാഖ് വിഭാ ഗത്തിലെ മൽസരത്തിൽ ഡൻമാർക്ക് ചിത്രം ‘നെക്സ്റ്റ് ഡോർ സ്പൈ’, കെനിയൻ– ജർമൻ സിനിമയായ ‘സുപ മോഡോ’, ജപ്പാനീസ് ചലച്ചിത്രം ‘ദി നൈറ്റ് ഐ സ്വാം’, അയർലൻറ്– യു.കെ ചിത്രമായ ‘സൂ’ തുടങ്ങിയവയാണ് മൽസരിക്കുക. പതിമൂന്നിനും 17 വയസിനും ഇടയിൽ പ്രായമുള്ള ഹിലാൽ വിഭാഗത്തിൽ അമേരിക്കൻ സിനിമ കളായ ‘ലീവ് നോ േട്രസ്’, ‘ദി ൈപ്രസ് ഓഫ് ഫ്രീ’, ജപ്പാനീസ് ചിത്രം ‘മിറായി’, ഡെൻമാർക്ക്– കാനഡ ചലച്ചിത്രം ‘വാട്ട് വലാ വാൺട്സ്’ എന്നിവ മൽസരിക്കും.
36 രാജ്യങ്ങളിൽ നിന്നുള്ള 81 സിനിമകളാണ് ആകെ പ്രദർശിപ്പിക്കുന്നത്. ആദ്യദിനമായ നവംബർ 28ന് വൈകുന്നേരം ഏഴിന് ആദ്യചിത്രമായി നസിഹ അരേബി സംവിധാനം ചെയ്ത ‘ഫ്രീഡം ഫീൽഡ്സ്’ പ്രദർശിപ്പിക്കും. സമകാലീന ലിബിയൻ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പറയുന്നതാണ് 97 മിനുട്ട് ദൈർഘ്യമുള്ള ചിത്രം. മേളയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ നവംബർ 13 മുതൽ ലഗൂണ മാളിലും ദോഹ ഫെസ്റ്റിവെൽ സിറ്റിയിലുമുള്ള എഫ്.എൻ.എ.സി സ്റ്റോറുകളിൽ നിന്ന് വാങ്ങാം. നവംബർ 17ന് കതാറയിലെ 12ാം നമ്പർ ബിൽഡിങിലെ അജ്യാൽ മേളയുടെ മെയിൻ ബോക്സിൽ നിന്നും ടിക്കറ്റ് വിൽപനയുണ്ടാകും. www.domahilminstitute.com/festival എന്ന സൈറ്റിൽ നിന്ന് ഒാൺലൈൻ വഴിയും ടിക്കറ്റ് വാങ്ങാം. കൂടുതൽ വിവരങ്ങൾ www.dohafilminstitute.com/filmfestival എന്ന സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.