ദോഹ ഇന്റർനാഷനൽ ബുക്ക് ഫെയറിൽ യുവത ബുക്ക്
ഹൗസ് സ്റ്റാൾ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്ന കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണാലയമായ യുവത ബുക്ക് ഹൗസിന്റെ സ്റ്റാൾ കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി ഉദ്ഘാടനം ചെയ്തു. എ. അബ്ദുസ്സലാം സുല്ലമി രചിച്ച സമ്പൂർണ ഹദീസ് ഗ്രന്ഥത്തിന്റെ ഖത്തറിലെ പ്രകാശനം കെ.എൻ. സുലൈമാൻ മദനി, അബ്ദുൽ റഹീം ഫാറൂഖിക്ക് നൽകി നിർവഹിച്ചു.
ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി, ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് നല്ലളം, ട്രഷറർ താജുദ്ദീൻ മുല്ലവീടൻ, അബ്ദുൽ നസീർ പാനൂർ, അമീർ ഷാജി എന്നിവർ പങ്കെടുത്തു. ബുക്ക് ഫെയറിൽ H5- 15 ൽ പ്രവർത്തിക്കുന്ന 'യുവത' സ്റ്റാളിൽ ഖുർആൻ പരിഭാഷ, ഹദീസ് ഗ്രന്ഥങ്ങൾ, ചരിത്രം, സാമൂഹികം, സംസ്കാരികം, ബാല സാഹിത്യം തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള നിരവധി പൂസ്തകങ്ങൾ വിൽപനക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.