കോവിഡ് കാലത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച സംഘടനകളെയും വ്യക്തികളെയും ക്യൂമേറ്റ്സ് ആദരിച്ചപ്പോൾ
ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവ ഇടപെടലുകൾ നടത്തുന്ന കൂട്ടായ്മയായ ക്യൂമേറ്റ്സ് കോവിഡ് കാലത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംഘടനകൾക്കും വ്യക്തികൾക്കും ആദരമേർപ്പെടുത്തി. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ മഹാമാരിക്കാലത്തെ മുന്നണിപ്പോരാളികളായ നിരവധി സംഘടനകളെയും വ്യക്തികളെയും ആദരിച്ചു.
ഡോ. പ്രദീപ് രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ക്യൂമേറ്റ്സ് കൺവീനർ ഇർഫാൻ പകര സ്വാഗതം പറഞ്ഞു. ഡോ. അഹമ്മദ് അബ്ദുല്ല മേക്കോടത്തിൽ അധ്യക്ഷത വഹിച്ചു. ഖത്തറിലെ കലാ സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിന് ഖാലിദ് കല്ലു, പി.എസ്.എം. ഷാഫി, സലിം പൂക്കാട്, അറഫാത്ത് കാലിബർ, ആശ, നൗഫൽ, അനീസ്, നിയാസ്, പ്രിയ, ഇസ്ഹാഖ്, ജെസിൻ, മഹ്മൂദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.