കള്‍ചറല്‍ ഫോറം കൊടുവള്ളി മണ്ഡലം സംഘടിപ്പിച്ച സംഗമത്തിലെ മത്സരവിജയികള്‍ക്ക്
ഉപഹാരം നല്കുന്നു
ദോഹ: കള്‍ചറല്‍ ഫോറം അംഗത്വ കാമ്പയിനിന്റെ ഭാഗമായുള്ള മണ്ഡലം സംഗമങ്ങള്‍ വൈവിധ്യമാർന്ന പരിപാടികളാലും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമാവുന്നു. കാമ്പയിനിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലം റയ്യാൻ ഓക്സിജൻ പാർക്കിൽ സംഘടിപ്പിച്ച 'ആശ്വാസത്തണലിൽ' ഒത്തുചേരൽ കൾചറൽ ഫോറം സംസ്ഥാന കമ്മിറ്റി അംഗം ഷാഹിദ് ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫവാസ് അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്ത വിവിധങ്ങളായ കായികമത്സരങ്ങൾ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് നബീൽ പുത്തൂർ നേതൃത്വം നൽകി. സമ്മാനങ്ങൾ വിതരണംചെയ്ത് മൊയ്തീൻകുട്ടി മൗലവി സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഒ.പി. ആദിൽ സ്വാഗതവും സെക്രട്ടറി സാബിഖ് നന്ദിയും പറഞ്ഞു. മുഹ്സിൻ ഓമശ്ശേരി, അനസ്, റസാഖ് കാരാട്ട്, താജുദ്ദീൻ എന്നിവർ പാരിപാടികൾക്ക് നേതൃത്വം നൽകി.
'പ്രവാസിക്ഷേമ പദ്ധതികൾ നാം അറിയേണ്ടത്' എന്ന തലക്കെട്ടിൽ കൾചറൽ ഫോറം തിരുവമ്പാടി മണ്ഡലം സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രവാസികൾക്കായി നടത്തിവരുന്ന വിവിധതരം ക്ഷേമ-വായ്പ പദ്ധതികളെക്കുറിച്ച് ടാസ് ആൻഡ് ഹംജിത്ത് ഡയറക്ടർ റജായി മേലാറ്റൂർ വിശദീകരിച്ചു. കൾചറൽ ഫോറം കോഴിക്കോട് ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടൻ ഉദ്ഘാടനം നിർവഹിച്ചു. കൾചറൽ ഫോറം തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് എം.എ. ശാഹിദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബാസിം കൊടപ്പന സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ ഫജറുദ്ദീൻ പൊറ്റശ്ശേരി നന്ദി പറഞ്ഞു.
'കൂടെയുണ്ട് കള്‍ചറല്‍ ഫോറം' എന്ന തലക്കെട്ടില്‍ കുറ്റ്യാടി മണ്ഡലം സംഘടിപ്പിച്ച ബഹുജനസംഗമത്തിന്റെ ഉദ്ഘാടനം കൾചറൽ ഫോറം കോഴിക്കോട് ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടൻ നിർവഹിച്ചു.
ഉവൈസ് എറണാകുളം, സൈക്കോളജിസ്റ്റ് മുഹമ്മദ് അസ്ലം എന്നിവര്‍ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, വേളം ഗ്രാമപഞ്ചായത്തംഗം എം.സി. മൊയ്തു, പ്രവാസി വെല്‍ഫെയര്‍ മണ്ഡലം സെക്രട്ടറി ടി.കെ. ഇഖ്ബാൽ എന്നിവര്‍ സംസാരിച്ചു. കൾചറൽ ഫോറം മണ്ഡലം പ്രസിഡന്റ് കെ.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹബീബ് റഹ്മാന് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.