വാക്സിനേഷൻ കേന്ദ്രം
ദോഹ: കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ മാറ്റംവരുത്തി പൊതുജനാരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.പുതിയ തീരുമാനപ്രകാരം ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷനു കീഴിലുള്ള ഹെൽത്ത് സെൻററുകളിൽനിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസും അതേ ഹെൽത്ത് സെൻററിൽനിന്ന് ലഭിക്കും.
•ആദ്യ ഡോസ് സ്വീകരിച്ച അതേ ഹെൽത്ത് സെൻററിൽനിന്ന് തന്നെ രണ്ടാം ഡോസ് വാക്സിൻ ലഭിക്കുന്നതായിരിക്കും.
•20 ദിവസത്തിനുള്ളിൽ ഹെൽത്ത് സെൻററിൽനിന്ന് ആദ്യ ഡോസ് വാക്സിൻ ലഭിക്കുകയും ൈഡ്രവ് ത്രൂ സെൻററിലേക്ക് രണ്ടാം ഡോസ് വാക്സിന് റഫറൽ ലഭിക്കുകയും ചെയ്തവർക്ക് പി.എച്ച്.സി.സിയിലേക്ക് അപ്പോയിൻറ്മെൻറ് പുനഃക്രമീകരിച്ചതായി മൊബൈൽ സന്ദേശം ലഭിക്കും.
•നേരേത്ത ലഭിച്ച അപ്പോയിൻറ്മെൻറ് പ്രകാരമല്ലാതെ ഹെൽത്ത് സെൻററുകളിലെത്തുന്നവർക്ക് വാക്സിൻ ലഭിക്കുന്നതല്ല.
•ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ്, വാക്സിനേഷൻ കാർഡ്, ഖത്തർ ഐഡി എന്നിവ നിർബന്ധമായും കൈയിൽ കരുതണം.
ലുസൈൽ, അൽ വക്റ ൈഡ്രവ്-ത്രൂ സെൻറർ
•ആദ്യ ഡോസ് വാക്സിൻ ക്യു.എൻ.സി.സിയിൽനിന്ന് സ്വീകരിച്ചവർക്ക് മാത്രമേ ൈഡ്രവ് ത്രൂ സെൻററിൽനിന്ന് വാക്സിൻ സ്വീകരിക്കുന്നതിന് അപ്പോയിൻറ്മെൻറ് ലഭിക്കുകയുള്ളൂ.
•സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള കൃത്യസമയം സംബന്ധിച്ച് മൊബൈൽ സന്ദേശം ലഭിക്കും.
•രണ്ടാം ഡോസിന് നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പ് അപ്പോയിൻറ്മെൻറ് ലഭിക്കുന്നതല്ല. ഫൈസർ ബയോൺടെക്കിന് 21 ദിവസവും മോഡേണ വാക്സിന് 28 ദിവസവുമാണ് രണ്ടു ഡോസുകൾക്കിടയിലുള്ള സമയം.
•സ്വന്തം വാഹനത്തിലോ ടാക്സിയിലോ എത്തുന്നവർക്കായിരിക്കും പ്രവേശനം. ഇവർ ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ്, ക്യൂ ഐഡി, വാക്സിനേഷൻ കാർഡ് എന്നിവ കരുതണം. ബസിലോ കാൽനടയായോ പ്രവേശനം അനുവദിക്കില്ല.
•സെക്കൻഡ് ഡോസ് എടുക്കാൻ നിശ്ചിത സമയത്ത് എത്തിയില്ലെങ്കിൽ പി.എച്ച്.സി.സി ഹെൽത്ത് സെൻററിൽ അപ്പോയിൻറ്മെൻറ് പുനഃക്രമീകരിച്ചതായി സന്ദേശം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.