ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന നാലുപേർ കൂടി വ്യാഴാഴ്ച മരിച്ചു. 77, 61, 43, 41 വയസ് പ്രായമുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 86 ആയി. ഇന്നലെ 1267 പേർക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. 1470 പേർക്ക് രോഗമുക്തി ഉണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 20713 ആണ്.
ആകെ 309670 പേർക്ക് പരിശോധന നടത്തിയപ്പോൾ 84441 പേർക്കാണ് വൈറസ്ബാധ ഇതുവരെ സ്ഥിരീകരിച്ചത്. 4869 പേർക്കാണ് ഇന്നലെ പരിശോധന നടത്തിയത്. 63642 പേർക്കാണ് ഇതുവരെ ആകെ രോഗം ഭേദമായത്. 1124 പേരാണ് ആശുപത്രികളിൽ കഴിയുന്നത്. ഇതിൽ 230 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.