മരിച്ച അസൈനാർ

കോവിഡ്​: പട്ടാമ്പി സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോവിഡ്​ ബാധിച്ച്​ ചികിൽസയിലായിരുന്ന പട്ടാമ്പി സ്വദേശി ഖത്തറിൽ നിര്യാതനായി. പട്ടാമ്പി വല്ലപ്പുഴ ഓവുങ്ങൽത്തോട് സ്വദേശി പത്തായംകുന്നത്ത് അസ്സൈനാർ എന്ന മാനുട്ടി (42) ആണ്​ മരിച്ചത്​. ഖത്തർ സ്വദേശിയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു. 12 വർഷമായി ഖത്തറിൽ ഉണ്ട്​. ഹസം മിബൈരീക്​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: ബുഷറ. മക്കള്‍: മുഹമ്മദ് ഷാനിബ്, ഫാത്തിമ സന. പിതാവ്: മുഹമ്മദ്. മാതാവ്: കുഞ്ഞാത്തു.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അബൂഹമൂറിലെ ഖബറിസ്ഥാനിൽ സംസ്​കരിച്ചു. ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി അഹ്മദ് കടമേരി, സാമൂഹിക പ്രവർത്തകരായ ഖാലിദ്, അലി മുള്ളൂർക്കര എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - covid Pattambi native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.