കോവിഡ്​: പുതിയ രോഗികൾ 313 മാത്രം

ദോഹ: രാജ്യത്ത്​ ഇന്നലെ പുതിയ കോവിഡ്​ രോഗികൾ 313 മാത്രം. ദിനേന രോഗികൾ കുറഞ്ഞുവരുകയാണ്​. കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഒരാൾ കൂടി വ്യാഴാഴ്​ച മരിച്ചു. 62 വയസ്സുള്ളയാളാണ്​ മരിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 539 ആയി. ഇന്നലെ രോഗം സ്​ഥിരീകരിച്ചവരിൽ 208 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്​. 105 പേർ വിദേശത്തു​നിന്ന്​ തിരിച്ചെത്തിയവരുമാണ്​. 522 പേർക്ക്​ ഇന്നലെ രോഗമുക്​തിയുണ്ടാവുകയും ചെയ്​തു. നിലവിലുള്ള ആകെ രോഗികൾ 4151 ആണ്​. ഇന്നലെ 17127 പേർക്കാണ്​ പരിശോധന നടത്തിയത്​.

ആകെ 1985181 പേരെ പരിശോധിച്ചപ്പോൾ 214463 പേർ​ക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം​ ഭേദമായവരും ഉൾ​െപ്പടെയാണിത്​. ഇതുവരെ ആകെ 209773 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. 315 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 21 പേർ തീവ്രപരിചരണവിഭാഗത്തിലാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.