Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 235, രോഗമുക്തർ 221
ദോഹ: ഖത്തറിൽ വെള്ളിയാഴ്ച 235 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 221 പേർക്ക് രോഗംഭേദമായി. നിലവിലുള്ള രോഗികൾ 2883 ആണ്. വെള്ളിയാഴ്ച 4463 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 6,80,633 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,21,287 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിക്കെപ്പട്ടത്. ആകെ 1,18,199 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ഇന്നലെ ആരും മരിച്ചിട്ടില്ല, ആകെ മരണം 205 ആണ്. 375 പേരാണ് നിലവിൽ ആശുപത്രികളിലുള്ളത്. 50 പേർ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.