Posted On
date_range Updated On
date_range കോവിഡ്: ഇന്നലെ 206 രോഗികൾ,232 രോഗമുക്തർ
ദോഹ: വ്യാഴാഴ്ച ഖത്തറിൽ 206 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 232 പേർക്ക് രോഗമുക്തിയുണ്ടായി. ഇന്നലെ 4071 പേർക്കാണ് പരിശോധന നടത്തിയത്. നിലവിലുള്ള ആകെ രോഗികൾ 2869 ആണ്. 676170 പേർക്കാണ് ആകെ പരിശോധന നടത്തിയത്. 121052 േപർക്കാണ് ആകെ വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 117978 പേർക്കാണ് രോഗമുക്തിയുണ്ടായിരിക്കുന്നത്. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ മരണം 205 ആണ്. ആകെ ആശുപത്രിയിൽ ഉള്ളത് 392 പേരാണ്. തീവ്രപരിചരണവിഭാഗത്തിൽ 47 പേരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.