കൗൺസിൽ മീറ്റും പ്രവാസി വോട്ട് പാഠശാലയും

ദോഹ: ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി പ്രവാസി വോട്ടിനെ കുറിച്ച്​ ശിൽപശാല നടത്തി. ക്ലാസിന്​ കോഴിക്കോട് ജില്ല സീനിയർ റിസോഴ്സ് പേഴ്സൺ ഫൈസൽ കായക്കണ്ടി നേതൃത്വം നൽകി. കൗൺസിൽ മീറ്റ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ്​ ജാഫർ തയ്യിൽ ഉദ്ഘാടനം ചെയ്തു. 2019 വർഷത്തെ കലണ്ടർ തായമ്പത്ത് കുഞ്ഞാലി പി.വി മുഹമ്മദ് മൗലവിക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡൻറ്​ സി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. നാദാപുരം മണ്ഡലത്തിൽ നിന്നുളള കെ.എം.സി.സി സംസ്ഥാന നേതാക്കൾക്ക് യോഗത്തിൽ സ്വീകരണം നൽകി. നസീർ അരീക്കൽ, പി.എ തലായി, കെ.ഫൈസൽ മാസ്​റ്റർ, മമ്മു കെട്ടുങ്ങൽ എന്നിവർ സംസാരിച്ചു. നൗഫൽ പി.പി കളളാടിനെ പുതുതായി വൈസ്​പ്രസിഡൻറായി തെരഞ്ഞെടുത്തു. ഡിസംബർ 31 വരെ നീളുന്ന സ്നേഹ സുരക്ഷാ കാമ്പയിൻ യോഗത്തിൽ പ്രഖ്യാപിച്ചു. കാമ്പയിൻ ചെയർമാനായി അനീസ് നരിപ്പറ്റ, കോ ഓഡിനേറ്ററായി കെ.ജി. നസീബ്, ജനറൽ കൺവീനറായി സമീർ തൊടുവയിൽ എന്നിവരെ തെരഞ്ഞെടുത്തു. എ.ടി ഫൈസൽ സ്വാഗതവും അനീസ് നരിപ്പറ്റ നന്ദിയും പറഞ്ഞു.

Tags:    
News Summary - council meet-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.