ദോഹ: സർക്കുലർ ഇക്കോണമി േപ്രാത്സാഹിപ്പിക്കുന്നതിന് ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ, ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എലൻ മാക് ആർതർ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ധാരണയായി.
ഭക്ഷ്യവസ്തുക്കളടക്കമുള്ളവ പാഴാകുന്നത് കുറക്കുകയും ഇത്തരത്തിലുള്ള മാലിന്യത്തിെൻറ തോത് പരമാവധി ഇല്ലാതാക്കുകയും വിഭവങ്ങളുടെ തുടർ ഉപഭോഗം കൂട്ടുകയും ചെയ്യുന്നതാണ് സർക്കുലർ ഇക്കോണമി.
പരമ്പരാഗത സമ്പദ് വ്യവസ്ഥയിൽനിന്ന് ഇത്തരത്തിൽ ഏറെ വ്യത്യസ്തമാണ് സർക്കുലർ ഇക്കോണമി.
സുസ്ഥിരതയുമായി ബന്ധപ്പെട്ടാണ് ഇത് സാധ്യമാകുന്നത്.
എലൻ മാക് ആർതർ ഫൗണ്ടേഷൻ ശൃംഖലയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ലുലു ഗ്രൂപ്പിെൻറ തീരുമാനം സമയോചിതമാണെന്നും വലിയ അവസരങ്ങളാണ് സർക്കുലർ ഇക്കോണമി മേഖലയിൽ ലുലു ഗ്രൂപ്പിന് ലഭിക്കുകയെന്നും ഈ രംഗത്ത് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ ലുലു ഗ്രൂപ്പിനാകുമെന്നും എലൻ മാക് ആർതർ ഫൗണ്ടേഷൻ നെറ്റ്വർക്ക് തലവൻ ജോ മർഫി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ചട്ടക്കൂടിൽ ദീർഘകാലമായി വിവിധ മേഖലകളിൽ സുസ്ഥിരതാ തത്ത്വങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ റീട്ടെയിൽ ഗ്രൂപ്പാണ് ലുലു ഹൈപ്പർമാർക്കറ്റെന്നും ജോ മർഫി കൂട്ടിച്ചേർത്തു.
സുസ്ഥിരതാ രംഗത്ത് ലുലുവിന് തങ്ങളുടേതായ സ്ട്രാറ്റജി തന്നെ സ്വന്തമായുണ്ട്. ലോകത്തുടനീളമുള്ള തങ്ങളുടെ റീട്ടെയിൽ യൂനിറ്റുകളിൽ അവ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലുലു ഹൈപ്പർമാർക്കറ്റിെൻറ സ്ട്രാറ്റജിയുടെ നട്ടെല്ലാണ് സുസ്ഥിരതയെന്നും എലൻ മാക് ആർതർ ഫൗണ്ടേഷനിൽ ജോയിൻ ചെയ്യുന്നതിലൂടെ തങ്ങളുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും മറ്റുള്ളവരിലേക്ക് കൂടി പകർന്ന് നൽകാനുള്ള സുവർണാവസരമാണ് ലഭിക്കുകയെന്നും സുസ്ഥിരമായ പാക്കേജിങ്ങിലൂടെ ഭക്ഷ്യവസ്തുക്കൾ പാഴാകുന്നത് കുറക്കാൻ പുതിയ പദ്ധതി ആവിഷ്കരിക്കുന്നതിന് തങ്ങളെ സഹായിക്കുമെന്നും ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മേധാവി ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.