ദോഹ: ഖത്തറിലെ ഒമ്പതു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി), ദോഹയിലെ അല്‍നാബിത് എജുക്കേഷന്സെൻററുമായി സഹകരിച്ച് ഡിസംബർ 19, 20 തീയതികളിൽ ഓൺലൈൻ കരിയർ അഭിരുചി പരീക്ഷ (സിഡാറ്റ്) നടത്തുന്നു. ഗൂഗ്ൾ ക്ലാസ്റൂമിലൂടെ പങ്കെടുക്കാവുന്ന രീതിയിലാണ് ടെസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്.
ഏഴോളം വ്യത്യസ്ത മേഖലകളിൽ ശാസ്ത്രീയമായി തയാറാക്കപ്പെട്ട ചോദ്യാവലിയിൽ വിദ്യാർഥികളുടെ പ്രതികരണം വിലയിരുത്തിയും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്ന വ്യക്തിഗത കൗൺസലിങ്ങിലൂടെയുമാണ് അഭിരുചി കണ്ടെത്തുന്നത്.
അവരവരുടെ അഭിരുചിക്കും താൽപര്യത്തിനും വ്യക്തിത്വ സവിശേഷതകൾക്കും അനുഗുണമല്ലാത്ത കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടി വരുന്നതുമൂലം ഉപരിപഠനവും തുടർ ജീവിതവും പ്രതിസന്ധിലാവുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുന്ന രീതിയിലാണ് പരീക്ഷ. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിനു അനുഗുണമായ, പ്രത്യേ
കമായി വിദ്യാഭ്യാസ വിദഗ്ധർ രൂപപ്പെടുത്തിയതാണ് സിജി നടത്തുന്ന അഭിരുചി നിർണയ പരീക്ഷ. സമഗ്ര വിലയിരുത്തലായതിനാൽ ഇതിനുവേണ്ടി പ്രത്യേക സിലബസും പരിശീലനവും ഒരുക്കവും ആവശ്യമില്ല.
പരീക്ഷ ഫലത്തെ അടിസ്ഥാനപ്പെടുത്തി ഓരോ വിദ്യാർഥിക്കും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ 15-20 മിനിറ്റ് നീളുന്ന വ്യക്തിഗത കരിയർ കൗൺസലിങ്ങും ഓണ്‍ലൈനിലൂടെ ലഭ്യമാക്കും.
രജിസ്റ്റർ ചെയ്യാൻ https://cigii.org/doha എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 55885144.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.