സി.​​െഎ.​സി അ​ക്കാ​ദ​മി​ക് കോ​ൺ​ഫറൻ​സ്​ നാ​ളെ

ദോ​ഹ: സെ​ൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി (സി.​ഐ.​സി) ഇ​ൻറ​ർ​ഫെ​യി​ത്ത് ഡ​യ​ലോ​ഗ് സെ​ൻറ​റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ക്കാ​ദ​മി​ക് കോ​ൺഫറ​ൻ​സ്​ നാ​ളെ ന​ട​ക്കും. ന്യൂ ​സ​ല​ത്ത​യി​ലെ ക​മ്മ്യൂ​ണി​റ്റി കോ​ള​ജി​ൽ (CCQ) ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖർ സം​ബ​ന്ധി​ക്കും.
പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​യി ക​ഥാ​കൃ​ത്ത് പി. ​സു​രേ​ന്ദ​ൻ, സാ​ഹി​ത്യ നി​രൂ​പ​ക​ൻ കെ.​ഇ.​എ​ൻ കു​ഞ്ഞ​ഹ​മ്മ​ദ്, മാ​ധ്യ​മം^മീ​ഡി​യ വ​ൺ ഗ്രൂ​പ്പ് എ​ഡി​റ്റ​ർ ഒ.​അ​ബ്​ദുറ​ഹ്​മാ​ൻ, എ​ഴു​ത്തു​കാ​ര​നും വാ​ഗ്​മി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​ക്കു​ന്ന്, ക​ഥാ​കൃ​ത്ത് ഷി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തുംക​ട​വ് എ​ന്നി​വ​ർ ദോ​ഹ​യി​ൽ എ​ത്തി​.
പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ നാ​ളെ ഉ​ച്ച​ക്ക് 12.30 ന് ​ക​മ്മ്യൂ​ണി​റ്റി കേ​ള​ജി​ൽ എ​ത്തണം.

Tags:    
News Summary - cic acadamic conference-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.