ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: രണ്ടാം റൗണ്ടില്‍ ഖത്തര്‍ ജര്‍മനിയെ നേരിടും

ദോഹ: ഫ്രാന്‍സില്‍ നടക്കുന്ന ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ രണ്ടാം റൗണ്ടില്‍ ഖത്തര്‍ ജര്‍മനിയെ നേരിടും. ഗ്രൂപ്പ് സിയില്‍ നാലാമതായാണ് ഖത്തര്‍ ഫിനിഷ് ചെയ്തതെങ്കില്‍ ഗ്രൂപ്പ് സിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ജര്‍മനിയുടെ വരവ്. നിലവിലെ രണ്ടാം സ്ഥാനക്കാരെന്ന ഖ്യാതിയുമായാണ് ഖത്തര്‍ എത്തിയതെങ്കിലും ആദ്യ റൗണ്ടിലെ അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. നാല് പോയന്‍റാണ് ഖത്തറിന്‍െറ സമ്പാദ്യം.
 ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങളും ജയിച്ച ഡെന്‍മാര്‍ക്കാണ് ഗ്രൂപ്പ് ജേതാക്കള്‍. സ്വീഡന്‍, ഈജിപ്ത് എന്നിവര്‍ രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ജര്‍മ്മനിയുമായുള്ള നോക്കൗട്ട് മത്സരം ഇന്ന് നടക്കും.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഡെന്മാര്‍ക്കിനോടും ഖത്തര്‍ പരാജയപ്പെട്ടു. സ്കോര്‍ 32-29.ആദ്യ മത്സരത്തില്‍ ഈജിപ്തിനോട് പരാജയപ്പെട്ട ഖത്തര്‍ രണ്ടും മൂന്നും മത്സരങ്ങളില്‍ യഥാക്രമം ബഹ്റൈനെയും അര്‍ജന്‍റീനയെയും പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലത്തെിയത്
. ഗ്രൂപ്പില്‍ മുന്നിലത്തെുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഖത്തര്‍ സ്വീഡനോട് നാലാം മത്സരത്തില്‍ പരാജയപ്പെട്ടു. ജര്‍മ്മനിയുമായുള്ള മത്സരം ജയിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ അന്നാബിക്ക് അല്‍പം വിയര്‍ക്കേണ്ടി വരും.

Tags:    
News Summary - championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.