ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി കോഴിക്കോട് സി.എച്ച്​ സെൻററിന് സ്വരൂപിച്ച ഫണ്ട് ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ ചേർന്ന്​ കെ.പി. കോയക്ക് കൈമാറുന്നു

സി.എച്ച് സെൻറർ ഫണ്ട് കൈമാറി

ദോഹ: ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ കഴിഞ്ഞ റമദാനിൽ സമാഹരിച്ച കോഴിക്കോട് സി.എച്ച് സെൻററിനുള്ള ഫണ്ട് നാട്ടിലുള്ള ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ സാന്നിധ്യത്തിൽ കൈമാറി. കോഴിക്കോട് സി.എച്ച്​ സെൻററിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ല പ്രസിഡൻറ്​ ബഷീർ ഖാൻ കൊടുവള്ളി അധ്യക്ഷനായി.

കോഴിക്കോട് ജില്ല മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് ഉദ്​ഘാടനം ചെയ്തു. കോഴിക്കോട് സി.എച്ച് സെൻററിനുള്ള ഫണ്ട് സി.എച്ച്​ സെൻറർ പ്രസിഡൻറ് കെ.പി. കോയയും ചൂലൂർ സി.എച്ച്​ സെൻററിനുള്ള ഫണ്ട് ജനറൽ സെക്രട്ടറി കെ.എ. ഖാദറും ഏറ്റുവാങ്ങി. 11 ലക്ഷം രൂപയാണ് കൈമാറിയത്. ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം ജന. സെക്രട്ടറി അബ്ബാസ് മുക്കം, എലത്തൂർ മണ്ഡലം പ്രസിഡൻറ്​ സലീം, ബേപ്പൂർ മണ്ഡലം മുൻ പ്രസിഡൻറ്​ അസീസ് കറുത്തെടുത്ത്​, കൊടുവള്ളി മണ്ഡലം ഭാരവാഹികളായ ഷാജഹാൻ ഓമശ്ശേരി, മുഹ്സിൻ നരിക്കുനി, കിനാലൂർ പഞ്ചായത്ത് പ്രസിഡൻറ് ബഷീർ കിനാലൂർ, ഇസ്മാഇൗൽ മായനാട് എന്നിവർ സംസാരിച്ചു.

സി.എച്ച്​ സെൻറർ ഭാരവാഹികളായ ടി.പി. മുഹമ്മദ്, മരക്കാർ ഹാജി, അരിയിൽ മൊയ്തീൻ ഹാജി, ഒളോങ്ങൽ ഹുസൈൻ, ഇബ്രാഹിം എളേറ്റിൽ, ബാപ്പൻ കുട്ടി നടുവണ്ണൂർ, മമ്മദ് കോയ, വി. ആലി. ചന്ദ്രിക തുടങ്ങിയവർ പ​ങ്കെടുത്തു. ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി അബ്​ദുൽ ലത്തീഫ് ഫറോക്ക് സ്വാഗതവും കൊടുവള്ളി മണ്ഡലം പ്രസിഡൻറ് പി.വി. ബഷീർ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.