ദോഹ: മിതമായ നിരക്കിൽ ടാക്സി കാറുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്ന പ്രഥമ സ്വദേശി ആപ്ലിക്കേഷൻ ‘ഖത്തർ ടാക്സി’ അൽ ദാന കമ്പനി ലോഞ്ച് ചെയ്തു. സുരക്ഷിതത്വം, വിശ്വാസ്യത, സ്വകാര്യത, സുരക്ഷിത ഉപയോഗം എന്നിവയാണ് പുതിയ ആപ്ലിക്കേഷൻ ഉപഭോക്താക്കൾക്കായി ഉറപ്പുനൽകുന്നത്.
രാജ്യത്തെ മറ്റു ആപ്ലിക്കേഷനുമായി താരതമ്യം ചെയ്യുമ്പോൾ മേൽപറഞ്ഞവയിൽ 'ഖത്തർ ടാക്സി' ഏറെ മുന്നിലാണെന്ന് അൽ ദാന കമ്പനി സി ഇ ഒ ശൈഖ് ഹമദ് ആൽഥാനി പറഞ്ഞു. ഖത്തർ കേന്ദ്രീകരിച്ച് കാർ ടാക്സി ബുക്ക് ചെയ്യുന്നതിനുള്ള പ്രഥമ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്നും സന്തോഷിക്കുന്നു വെന്നും ശൈഖ് ഹമദ് ആൽഥാനി പറഞ്ഞു.
എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലയിലെ പ്രമുഖ കമ്പനിയാ യാണ് അൽ ദാന അറിയപ്പെടുന്നത്. കാർ ബുക്കിംഗിനായി ഏറ്റവും മികച്ചതും കൂടുതൽ സൗകര്യങ്ങളുൾക്കൊള്ളുന്നതും നൂതനവുമായ മൊബൈൽ ആപ്ലിക്കേഷനായി ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് 'ഖത്തർ ടാക്സി' പുറത്തിറക്കിയിരിക്കുന്നതെന്നും ഏറ്റവും മികച്ച സേവനങ്ങളാണ് ആപ്പിലൂടെ നൽകുകയെന്നും അത്യാധുനിക സാങ്കേതികവിദ്യയാണ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നെതന്നും അദ്ദേഹം പറഞ്ഞു. ഇതിനാൽ തന്നെ വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ സംരക്ഷിക്കുന്നുവെന്ന് ഉറപ്പുനൽകാൻ സാധിക്കുന്നുവെന്നും ഇക്കാര്യത്തിൽ മറ്റു ആപ്ലിക്കേഷനുകളേക്കാൾ ഒരുപടി മുന്നിലാണ് 'ഖത്തർ ടാക്സി' ആപ്പെന്നും അദ്ദേഹം വിശദീകരിച്ചു.
എല്ലാ മേഖലയിലും വലിയ കുതിപ്പിനാണ് ഖത്തർ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സന്ദർശകരുടെ എണ്ണത്തിലും വൻ വർധനവാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളത്. ഇക്കാരണത്താൽ തന്നെ വരും വർഷങ്ങളിൽ ടാക്സിക്ക് ആവശ്യം വർധിക്കും. വലിയ പരിപാടികൾ നടക്കുന്ന സമയങ്ങളിൽ ആപ്പ് ഏറെ പ്രയോജനം ചെയ്യുമെന്നും ശൈഖ് ഹമദ് സൂചിപ്പിച്ചു. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും ആപ്പ് ഒരുപോലെ പ്രയോജനപ്പെടും. ആപ്പ് ആപ്പിൾ, ആൻേഡ്രായിഡ് ഫോണുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.