ദോഹ: ശൈത്യകാലം ആരംഭിക്കുകയും ക്യാമ്പിങ്ങിനും ഒഴിവുസമയം ചെലവഴിക്കുന്നതിനുമായി ജനങ്ങൾ മരുഭൂമിയിലെത്തുന്നത് വർധിക്കുകയും ചെയ്തതോടെ സുരക്ഷാനിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിച്ചാൽ യാത്രയും ക്യാമ്പിങ്ങും ആസ്വാദ്യകരവും സുരക്ഷിതവുമാക്കാമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
'പ്രസന്നമായ തണുപ്പുകാലം-സുരക്ഷിതമായ മരുഭൂയാത്ര' എന്ന തലക്കെട്ടിൽ ആരംഭിച്ച മന്ത്രാലയത്തിെൻറ പ്രത്യേക കാമ്പയിനിൽ നിരവധി നിർദേശങ്ങളും സുരക്ഷാ മുൻകരുതലുകളുമാണ് പൊതുജനങ്ങൾക്കായി നൽകിയിരിക്കുന്നത്. രാജ്യത്ത് കോവിഡ്-19 പ്രതിരോധ േപ്രാട്ടോകോൾ നിലനിൽക്കുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ എല്ലാവരും നിർബന്ധിതരാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഹെൽമറ്റ് ധരിക്കുക
പൂന്തോട്ടങ്ങൾക്കു മുകളിലൂടെ ഓടിക്കാതിരിക്കുക
കുട്ടികളെ വാഹനമോടിക്കാൻ അനുവദിക്കരുത്
• തമ്പ്, ജനറേറ്റർ, പെേട്രാളിയം ഉൽപന്നങ്ങൾ എന്നിവയിൽ നിന്ന് വിദൂരത്തായാണ് സ്റ്റൗവ് പ്രവർത്തിപ്പിക്കേണ്ടത്. കാറ്റിെൻറ ഗതിയും പ്രത്യേകം ശ്രദ്ധിക്കുക.
•ജനറേറ്ററിനുപയോഗിക്കുന്ന ഇന്ധനം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക.
ജനറേറ്റർ ഉപയോഗിക്കുമ്പോൾ/പ്രവർത്തിപ്പിക്കുമ്പോൾ പുകവലിക്കാതിരിക്കുക, ചൂടുള്ള വസ്തുക്കൾ പ്രവർത്തിപ്പിക്കാതിരിക്കുക. വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ടെൻറിനുള്ളിൽ ചൂട് പകരുന്നതിന് വിറക് കത്തിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.
വൈദ്യുതിവിളക്കുകൾ വസ്ത്രങ്ങൾക്ക് സമീപത്തുനിന്നും വിദൂരത്ത് സുരക്ഷിതമായ ഇടത്ത് സ്ഥാപിക്കുക. ഗുണമേന്മയുള്ള ഹീറ്ററുകൾ വാങ്ങാൻ ശ്രദ്ധിക്കുക. ഗ്യാസ് ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ജാഗ്രത പുലർത്തുക. ദുർബലമായ വൈദ്യുതികണക്ഷനുമായി ഹീറ്ററുകൾ ബന്ധിപ്പിക്കാതിരിക്കുക. കുട്ടികൾക്ക് കൈയെത്തും ദൂരത്ത് ഹീറ്ററുകൾ, വൈദ്യുതോപകരണങ്ങൾ സ്ഥാപിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
•ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ ഒരു വാഹനത്തിൽ ൈഡ്രവറുൾപ്പെടെ നാലു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ.
•എവിടെയായിരുന്നാലും മാസ്ക് ധരിച്ചിരിക്കണം.
•ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് നിർബന്ധമായും പച്ച നിറമായിരിക്കണം.
•സാമൂഹിക അകലം പാലിക്കുക.
•വാഹനത്തിെൻറ സുരക്ഷിതത്വം പരിശോധിക്കുകയും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
• ൈഡ്രവിങ്ങിനിടെ പ്രത്യേകം ശ്രദ്ധിക്കുക. കാലാവസ്ഥയിൽ മാറ്റങ്ങൾ വരാം. (കാറ്റ്, മഞ്ഞ്, മഴ)
• വേഗപരിധി പാലിക്കുക, രണ്ടു വാഹനങ്ങൾ തമ്മിലുള്ള അകലം പാലിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, തെറ്റായ ദിശയിലെ ഓവർടേക്കിങ് ഒഴിവാക്കുക.
•ജലോപരിതലത്തിലൂടെ വാഹനമോടിക്കാതിരിക്കുക, പെട്ടെന്നുള്ള േബ്രക്ക് ഉപയോഗിക്കാതിരിക്കുക.
കുട്ടികൾ ക്യാമ്പ് സൈറ്റിന് സമീപത്തുതന്നെയെന്ന് ഉറപ്പുവരുത്തുക.
കുട്ടികൾ ക്യാമ്പിന് അകലെയാകാതിരിക്കാൻ ശ്രദ്ധിക്കുക. ക്യാമ്പും പരിസരവും വൃത്തിയായി പരിപാലിക്കാൻ അവരെ ബോധവത്കരിക്കുക.
റോഡുകൾ, കിണറുകൾ, വലിയ കുഴികൾ എന്നിവയിൽ നിന്നും അകലെയുള്ള സ്ഥലങ്ങളിൽ കളിക്കളം തയാറാക്കുക.
ടെൻറിനുള്ളിലോ പുറത്തോ കുട്ടികളെ ഒറ്റക്കാക്കി പുറത്ത് പോകാതിരിക്കുക.
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് പ്രാഥമിക ശുശ്രൂഷ കിറ്റ് എപ്പോഴും കൂടെ കരുതുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.