ഉപയോഗിച്ച പുസ്​തകങ്ങളുടെ വിതരണം: കതാറയിൽ തിരക്കേറുന്നു

ദോഹ: ഉപയോഗിച്ച പുസ്​തകങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന കതാറ കൾച്ചറൽ വില്ലേജി​​െൻറ കാമ്പയിൻ തുടർച്ചയായ രണ്ടാം വർഷവും വൻ വിജയത്തിലേക്ക്. കതാറ മുറ്റത്ത് പ്രത്യേകം തയാറാക്കിയ ഷെൽഫുകളിലാണ് സന്ദർശകരെ കാത്ത് പുസ്​തകങ്ങൾ അടുക്കിവെച്ചിരിക്കുന്നത്. ഇതിനകം നിരവധി പേരാണ് കതാറയിലെത്തി ആവശ്യമുള്ള പുസ്​തകങ്ങൾ സൗജന്യമായി സ്വന്തമാക്കിയത്. അറബി, ഇംഗ്ലീഷ് പുസ്​തകങ്ങൾ. കതാറയുടെ ഈ കാമ്പയിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി പേർ പുസ്​തകങ്ങൾ കതാറക്ക് നൽകി. അതേസമയം, നിരവധി ആളുകൾ പുസ്​തകങ്ങൾ സ്വന്തമാക്കാനും കതാറയിലെത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രത്യേക പ്രചാരണം കാമ്പയിൻ സംബന്ധിച്ചുള്ള വിവരം ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് പ്രയോജനപ്പെട്ടെന്ന് പദ്ധതിയുടെ ചുമതലയുള്ള ഖാലിദ് അൽ സായിദ് പറഞ്ഞു.


സമൂഹത്തിൽ വായനാശീലം വ്യാപകമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും തങ്ങൾക്കാവശ്യമില്ലാത്ത പുസ്​തകങ്ങൾ സാമൂഹിക ഉപയോഗത്തിനായി വിതരണം ചെയ്യാൻ ആളുകളെ േപ്രരിപ്പിക്കുകയെന്നത് ഇതി​​െൻറ ഭാഗമാണെന്നും അൽ സായിദ് വ്യക്തമാക്കി. വീടുകളിലും താമസസ്​ഥലങ്ങളിലും ഉപയോഗിച്ച പുസ്​തകങ്ങൾ സൂക്ഷിക്കുന്നതിന് പ്രയാസങ്ങൾ നേരിടുന്നവർക്കുള്ള സുവർണാവസരമാണിതെന്നും പലരും പുസ്​തകങ്ങൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയലാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മാത്രം കാമ്പയിനിലൂടെ 20000 പുസ്​തകങ്ങൾ വിതരണം ചെയ്തെന്ന് അൽ സായിദ് പറഞ്ഞു. കതാറയുടെ വിവിധ ഭാഗങ്ങളിലായി ഏഴ് കാബിനറ്റുകളാണ് തയാറാക്കിയിരിക്കുന്നത്. പുസ്​തകങ്ങൾ സംഭാവന ചെയ്യുന്നവർക്ക് ബന്ധപ്പെടാൻ 31318620 എന്ന നമ്പറും കതാറ നൽകിയിട്ടുണ്ട്. കതാറയിലെത്തുന്നവർക്ക് കാബിനറ്റുകൾ സന്ദർശിക്കാമെന്നും ആവശ്യമുള്ള പുസ്​തകങ്ങൾ എടുക്കാമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - books supply kathara-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.