ഹുസൈൻ കടന്നമണ്ണയുടെ ‘തെജാരിബ്’ ഷറഫ് പി. ഹമീദ് ഹുസൈൻ മുഹമ്മദിന് നൽകി പ്രകാശനം ചെയ്യുന്നു

പുസ്തക പ്രകാശനവും സാംസ്‌കാരിക സദസ്സും

ദോഹ: പ്രവാസി എഴുത്തുകാരായ ഹുസൈൻ കടന്നമണ്ണയും, സ്വപ്ന ഇബ്രാഹിമും രചിച്ച പുസ്തകങ്ങൾ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം നേതൃത്വത്തിൽ പ്രകാശനം ചെയ്തു.

ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയായ ഹുസൈൻ കടന്നമണ്ണയുടെ ‘തെജാരിബ്’ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി് ഹമീദ് തൃശൂർ റോയൽ എൻജിനീയറിങ്ങ് കോളജ് ചെയർമാൻ ഹുസൈൻ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ജാബിർ റഹ്മാൻ പുസ്തകാവതരണം നടത്തി.

സ്വപ്ന ഇബ്രാഹിമിന്റെ ‘ദി ഗേൾ ഹു ക്ലൈംബ്ഡ്‌ മൗണ്ടൈൻസ്’ കൃതിയുടെ പ്രകാശനം സൗമ്യ വാസുദേവൻ നിർവഹിച്ചു. ബബിത മനോജ് ഏറ്റുവാങ്ങി. ഡോ. പ്രതിഭാ രതീഷ് പരിചയപ്പെടുത്തി. ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷനായി. തൻസീം കുറ്റ്യാടി സ്വാഗതവും ഹുസൈൻ വാണിമേൽ നന്ദിയും പറഞ്ഞു. അബ്ദുൽ മജീദ് പുതുപ്പറമ്പ് മോഡറേറ്റർ ആയി. കെ.എം.സി.സി പ്രസിഡന്റ് ഡോ. അബുൽ സമദ്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഹബീബ് റഹ്മാൻ കിഴിശ്ശേരി, സൗമ്യ മാത്യു എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - book release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.