ദോഹ: സാം ഹൗസ് ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കലാകൈരളിയുമായി ചേർന്ന് ഡിസംബർ അഞ്ചിന് ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ പരിപാടി നടക്കും.
മഹത്തായ സേവന പ്രവർത്തനത്തിൽ പിന്തുണയും സജീവ പങ്കാളിത്തവും ഉറപ്പാക്കുന്നതിനും മനുഷ്യത്വത്തിന്റെ യഥാർഥ ചൈതന്യം ഉയർത്തിപ്പിടിക്കുന്നതുമായ രക്തദാന ക്യാമ്പിലേക്ക് ഏല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 33222058. രക്തദാനത്തിന് സന്നദ്ധരായവർ രജിസ്ട്രേഷനായി തന്നിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.