ദോഹ: ഖത്തറിലെ ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ കൂടി പങ്കാളിത്തത്തോടെ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ.സി.ബി.എഫ്) സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി. ‘ഭാരത് ആസാദി കേ രംഗ്’ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെ (ഐ.സി.സി) അശോക ഹാളില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡർ വിപുല്‍ മുഖ്യാതിഥി ആയിരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായി. ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, പ്രവാസി ഭാരതി സമ്മാന്‍ അവാര്‍ഡ് ജേതാവ് ഹസ്സന് ചൗഗ്ലെ എന്നിവര്‍ പങ്കെടുത്തു.റാസ് ലഫാൻ, മിസൈദ്, ദുഖാൻ, അൽഖോർ, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ വിവിധയിടങ്ങളിൽനിന്നാണ് തൊഴിലാളികൾ എത്തിയത്. കലാപരിപാടികള്‍ ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും വൈവിധ്യവും പ്രതിഫലിപ്പിച്ചുള്ളതായിരുന്നു. സ്പോണ്സർമാരെയും, കലാപരിപാടികള്‍ അവതരിപ്പിച്ച സംഘടനകളെയും വ്യക്തികളെയും അംബാസഡർ മെമന്റോകളും സര്‍ട്ടിഫിക്കറ്റുകളും നല്കി ആദരിച്ചു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം കണ്‍വീനറുമായ വര്‍ക്കി ബോബന്, സെക്രട്ടറി ടി.കെ.മുഹമ്മദ് കുഞ്ഞി എന്നിവരും സംസാരിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ വര്‍ക്കി ബോബന്റെ നേതൃത്വത്തില്‍ ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ടി.കെ. മുഹമ്മദ് കുഞ്ഞി, കുല്‍ദീപ് കൗര്‍ ബഹല്‍, സെറീന അഹദ്, സമീര്‍ അഹമ്മദ്, ശങ്കര്‍ ഗൗഡ്, കുല്‍വീന്ദര്‍ സിങ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഹമീദ് റാസ, ഉപദേശക സമിതി ചെയര്മാന് എസ്.എ.എം. ബഷീര്‍, അംഗങ്ങളായ ഹരീഷ് കാഞ്ഞാണി, അരുണ്‍ കുമാര്‍, ശശിധര്‍ ഹെബ്ബാള്‍, ടി. രാമശെല്‍വം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കലാപരിപാടികള്‍ക്ക് ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ളയുടെ നേതൃത്വത്തിലുള്ള ടീം നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.