ദോഹ: കനൽ ഖത്തർ മൂന്നാം വാർഷിക ആഘോഷത്തിെൻറ ഭാഗമായി നാടൻ പാട്ട് കലാകാരന്മാർക്ക് ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരവും ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച നാടൻ പാട്ടു മത്സരമായ വാമാമൊഴിയാട്ടത്തിെൻറ സീസൺ 2ഉം ശ്രദ്ധേയമായി. പ്രതിഭാ പുസ്കാര ജേതാവായ ബൈജു മലനട നോർക്ക റൂട്ട്സ് ഡയറക്ടർ സി വി റപ്പായിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഐ സി സി പ്രസിഡൻറ് എ പി മണികണ്ഠനിൽ നിന്നും പ്രശസ്തിപത്രവും അവാർഡ് തുകയായ 33,333 ഇന്ത്യൻ രൂപ മീഡിയ പെൻ ജനറൽ മാനേജർ ബിനു കുമാറിൽ നിന്നും സ്വീകരിച്ചു.
വാവൊഴിയാട്ടം സീസൺ 2 വിെൻറ വിജയികൾക്കുള്ള സമ്മാനം സിനിമാതാരം റിമ കല്ലിങ്കലും സംവിധായകൻ ആഷിക് അബുവും ചേർന്ന് നൽകി. ഭവൻസ് പബ്ലിക് സ്കൂൾ വക്റ ഒന്നാം സ്ഥാനവും എം ഇ എസ് ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും ഭവൻസ് പബ്ലിക് സ്കൂൾ മതാർ ഖദിം മൂന്നാം സ്ഥാനവും നേടി.
പാറക്കൽ അബ്ദുല്ല എം.എൽ.എ സംസാരിച്ചു. കനൽ ഖത്തർ പ്രസിഡൻറ് എസ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.