ദോഹ: ഖത്തറിൽനിന്നുള്ളവർക്ക് യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ച് ഓസ്ട്രിയ. കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച ഖത്തർ പൗരന്മാർക്കും ഇവിടെ താമസിക്കുന്ന വിദേശികൾക്കും രാജ്യത്തേക്ക് യാത്രാനുമതി പുനഃസ്ഥാപിച്ചതായി ഓസ്ട്രിയയിലെ ഖത്തർ എംബസി അറിയിച്ചു.
ജൂൈല ഒന്നു മുതൽ പ്രവേശനം നൽകിത്തുടങ്ങും. രണ്ട് ഡോസും സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഇല്ലാതെതന്നെ രാജ്യത്ത് പ്രവേശിക്കാനാവും. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവർക്ക് 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്. https://entry.ptc.gv.at/en.html വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ കോവിഡ് പരിശോധന ഫലം കൈയിൽ കരുതുകയും വേണം.
ഫൈസർ, ആസ്ട്രസെനക, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, സിനോഫാർമ, സിനോവാക് എന്നീ കോവിഡ് വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് യാത്രാനുമതി. കോവിഡ് വ്യാപനത്തെത്തുടർന്ന് വിദേശ രാജ്യങ്ങളിലേക്ക് കർശന യാത്രാവിലക്ക് തുടരുന്ന രാജ്യമാണ് ഓസ്ട്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.