ദോഹ: ബൗദ്ധിക സ്വത്തിന്‍െറ അവകാശ സംരക്ഷത്തിനായുള്ള സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ മന്ത്രാലയത്തിന്‍്റെ വെബ്സൈറ്റിലൂടെ ലഭിക്കും. രാജ്യത്തെ വളര്‍ന്നു കൊണ്ടിരിക്കുന്ന ബിസിനസ് മേഖലകള്‍ക്കും മറ്റും സഹായമാകുന്നതിനുവേണ്ടിയാണ് പുതിയ സേവനം ആരംഭിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമാക്കുകയെന്ന മന്ത്രാലയത്തിന്‍്റെ തീരുമാനവും പുതിയ സേവനത്തിന് തുടക്കം കുറിക്കാന്‍ കാരണമായിട്ടുണ്ട്. പുതിയ സേവനം വന്നതോടെ ഇനി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും അവയില്‍ പരിശോധന നടത്തുന്നതും ഇലക്ട്രോണിക് രീതിയിലാകും. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതിയ സേവനത്തോടെ ഇനി സര്‍ട്ടിഫിക്കറ്റിനായി മന്ത്രാലയത്തില്‍ പോകേണ്ടി വരുന്നില്ല. അപേക്ഷാര്‍ത്ഥിക്ക് ഇതുമൂലമുണ്ടാകുന്ന സമയ നഷ്ടവും പുതിയ സേവനം വഴി ഇല്ലാതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.