ഏഷ്യൻ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഖത്തർ ടീം
Posted On
date_range Updated On
date_range ഏഷ്യൻ വോളി: ഖത്തറിന് മൂന്നാം സ്ഥാനം
ദോഹ: ഏഷ്യൻ വോളിബാൾ കിരീടമെന്ന സ്വപ്നം സെമിയിൽ നഷ്ടമായ ഖത്തറിന് മൂന്നാം സ്ഥാനം. ഇറാനിലെ ഉർമിയയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള അങ്കത്തിൽ ചൈനയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയായിരുന്നു ഖത്തറിന്റെ ജയം.
ടൂർണമെന്റിലുടനീളം വിജയക്കുതിപ്പ് നടത്തിയ ഖത്തർ സെമിയിൽ ജപ്പാന് മുന്നിലാണ് കീഴടങ്ങിയത്.
ആദ്യ സെറ്റ് ജയിച്ചശേഷം പിന്നിലായ ഖത്തർ 1-3ന് തോറ്റു. ഇതോടെ, മൂന്നാം സ്ഥാനത്തിനു വേണ്ടിയായി പോരാട്ടം. അവിടെ, ചൈനക്കെതിരെ എതിരില്ലാതെയായിരുന്നു ജയം. സ്കോർ 25-23, 25-19, 25-18.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.