Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്; ഖത്തറിന് ഇന്ന് മെഡൽ പോരാട്ടം
ദോഹ: ഏഷ്യൻ ഗെയിംസ് വോളിബാൾ സെമിയിൽ ഇറാന് മുന്നിൽ കീഴടങ്ങിയ ഖത്തറിന് ചൊവ്വാഴ്ച വെങ്കലമെഡൽ പോരാട്ടം. ജപ്പാനെതിരായ മത്സരത്തിൽ ജയിച്ചാൽ, ഗെയിംസിൽ ഖത്തറിന് മെഡൽ ഉറപ്പിക്കാം. തിങ്കളാഴ്ച നടന്ന സെമി ഫൈനലിൽ മറുപടിയില്ലാത്ത മൂന്ന് സെറ്റ് പോരാട്ടത്തിലാണ് ഇറാൻ ഖത്തറിനെ തോൽപിച്ചത്. സ്കോർ: 25–20, 25–20, 25–22. ചൈനയും ഇറാനും തമ്മിലാണ് സ്വർണമെഡലിനായുള്ള മത്സരം. ഫുട്ബാളിൽ ഖത്തർ പുരുഷ ടീം പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ് റൗണ്ടിൽ മൂന്നാം സ്ഥാനക്കാരിൽ മികച്ചവരായാണ് പ്രീക്വാർട്ടറിൽ ഇടം നേടിയത്.
ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ചൈനയാണ് ഖത്തറിന്റെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.