ദോഹ: കസാഖ്സ്താനിലെ ഷിംകെൻറിൽ നടക്കുന്ന ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി ഖത്തറിെൻറ അമൽ മുഹമ്മദ്. വനിതകളുടെ 10 മീറ്റർ റണ്ണിങ് ടാർഗറ്റിൽ വ്യക്തമായ ലീഡോടെയാണ് അമൽ മുഹമ്മദ് സ്വർണമണിഞ്ഞത്. ഫൈനൽ റൗണ്ടിൽ കസാഖ്സ്താെൻറ ഫാതിമ ഇർനസറോവയെ 6-3 സ്കോറിന് പിന്നിലാക്കി. സെമിയിൽ കസാഖ്സ്താെൻറതന്നെ അലക്സാൻഡ്ര സദുവാകസോവയെ 6-2ന് തോൽപ്പിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. രാജ്യത്തിെൻറ അഭിമാനമായി മാറിയ അമൽ മുഹമ്മദിനെ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി അഭിനന്ദിച്ചു. ശ്രദ്ധേയമായ നേട്ടമാണ് അമലിേൻതെന്ന് പറഞ്ഞ അദ്ദേഹം, തുടർമത്സരങ്ങളിലും വിജയം ആശംസിച്ചു.
'ലോകത്തെതന്നെ ഏറ്റവും മികച്ച ഷൂട്ടർമാർ പങ്കെടുത്ത ടൂർണമെൻറിൽ ശക്തമായ മത്സരമായിരുന്നു നേരിട്ടത്. എന്നാൽ, നല്ല പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. കോച്ചും നന്നായി പിന്തുണച്ചു. ഈ ജയം ഭാവിയിലെ മത്സരങ്ങൾക്ക് ആത്മവിശ്വാസം നൽകും' -മത്സരശേഷം അമൽ മുഹമ്മദ് പ്രതികരിച്ചു. ഖത്തർ ആർച്ചറി ഫെഡറേഷൻ സെക്രട്ടറി ജനറൽ മാജിദ് അഹമ്മദ് അൽ നുഐഹമി, ദേശീയ ഷൂട്ടിങ് ടീം കമ്മിറ്റി ചെയർമാൻ അലി സഈദ് അൽ മനായ് എന്നിവർ അമൽ മുഹമ്മദിെൻറ പ്രകടനത്തെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.