ഖത്തർ സർവകലാശാലയുടെ 44ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി
ദോഹ: ഖത്തർ സർവകലാശാല 44ാം ബാച്ചിെൻറ ബിരുദദാനം അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. സർവകലാശലാ സ്പോർട്സ് ആൻഡ് ഇവൻറ് കോപ്ലക്സിൽ നടന്ന ചടങ്ങിൽ ഏറ്റവും മികച്ച അകാദമിക് നിലവാരത്തിൽ പഠനം പൂർത്തിയാക്കിയ 126 പേർക്കാണ് ബിരുദം സമ്മാനിച്ചത്. വിവിധ വിഷങ്ങളിലായി 829 പേർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ സർവകലാശലാ പ്രസിഡൻറ് ഡോ. ഹസൻ റാഷിദ് അൽ ഡെർഹാം വിതരണം ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് ആൽഥാനി, സർവകലാശാല ബോർട് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ, സർവകലാശാല വൈസ്പ്രസിഡൻറ്, വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. 2020-21 അകാദമിക് വർഷത്തെ ബിരുദദാന ചടങ്ങായിരുന്നു പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തി നടന്നത്. കഴിഞ്ഞ അധ്യയനവർഷത്തിൽ ഖത്തർ സർവകലാശാല വിവിധ മേഖലകളിൽ നേടിയ നേട്ടങ്ങളും ഗവേഷണങ്ങളും അംഗീകാരങ്ങളും വിവരിക്കുന്ന ഡോക്യൂമെൻററി പ്രദർശനവും അമീർ ഉൾപ്പെടെയുള്ള സദസ്സിന് മുമ്പാകെ നടന്നു. വിദ്യഭ്യാസ മേഖലയിലും ശാസ്ത്ര-സാങ്കേതിക മേഖലയിലും വിദഗ്ധരായ തലമുറയെ സംഭാവന ചെയ്ത്കൊണ്ട് രാജ്യം നേടിയെടുക്കുന്ന അംഗീകാരങ്ങളെ സർവകലാശാല പ്രസിഡൻറ് അഭിനന്ദിച്ചു. രാജ്യത്തിൻെറ അഭിമാനമായി മാറിയ 57,000ത്തോളം ബിരുദധാരികളെ 44 വർഷത്തിനിടയിൽ സംഭാവനചെയ്തതിൽ അഭിമാനമൂണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.