ദോഹ: 15 മിനിറ്റുകൊണ്ട് ഖത്തർ അമീറിെൻറ ചിത്രം വരച്ച മലയാളി പെൺകുട്ടിക്ക് ഒന്നര പവെൻറ സ്വർണമാല സമ്മാനം. സമ്മാനം ആരുടെ വകയാണെന്നോ, ഖത്തറിെൻറ അഭിമാനമായ കായികതാരം തലാൽ മൻസൂറിെൻറ. മൂന്ന് തവണ ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവും 100, 200 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക്സ് സെമിഫൈനലിസ്റ്റുമാണ് തലാൽ. കഴിഞ്ഞ ദിവസം നടന്ന ചാലിയാർ ദോഹയുടെ കായികദിനാഘോഷ പരിപാടിയിലാണ് വ്യത്യസ്ത കാര്യങ്ങൾ നടന്നത്. പരിപാടിക്കിടെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അനീസ അൻവറാണ് അമീർ ശൈഖ് തമീമിെൻറ ചിത്രം വരച്ചത്. പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു തലാൽ. അനീസ ചിത്രം വരക്കുന്നത് തലാൽ മൻസൂർ ഏറെ നേരം നോക്കി നിന്നു. പടം പൂർത്തിയായതോടെ തലാലിന് മോഹം, അമീറിെൻറ ഇൗ മനോഹരമായ ചിത്രം സ്വന്തമാക്കണമെന്ന്. ചിത്രം തനിക്ക് തരുമോ എന്ന് അനീസയോട് തലാൽ ചോദിച്ചു. അവൾക്കും നൂറുവട്ടം സമ്മതം. ഒളിമ്പ്യൻ ഷൈനി വിൽസണും പെങ്കടുത്ത സമാപനചടങ്ങിൽ സംഘാടകർ അനീസയെ വിളിച്ചുവരുത്തി. അനീസയിൽ നിന്ന് തലാൽ മൻസൂർ ചിത്രം ഏറ്റുവാങ്ങി. വേദിയിൽ വച്ച് തന്നെ അനീസക്ക് സമ്മാനമായി ഒന്നര പവെൻറ സ്വർണമാലയും അദ്ദേഹം ൈകമാറി. എം.ഇ.എസ് പത്താം ക്ലാസ് വിദ്യാർഥിയായ അനീസ ചെറുപ്പം മുതലേ ചിത്രരചനരംഗത്ത് സജീവമാണ്. ഖത്തർ ഒയാസിസ് വാട്ടർ കമ്പനിയിൽ സെയിൽസ് മാനേജറായ കോഴിക്കോട് ബേപ്പൂർ റോഡിലെ അൻവർ ഹുസൈെൻറയും സൈറാബാനുവിെൻറയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.