ദോഹ: ഖത്തർ കേരള ഇസ്ലാഹി സെൻററിനു കീഴിൽ സലത്വ ജദീദ് അൽമനാർ മദ്റസ പുതിയ അധ്യയനവർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. മദ്സറ പ്രസ്ഥാനം സമൂഹത്തിെൻറ നിലനിൽപ്പിന് അനിവാര്യമാണെന്നും മത വിദ്യാഭ്യാസത്തിലൂടെ മാത്രമേ ആത്മീയ ഭൗതിക ചൂഷണങ്ങളിൽനിന്ന് രക്ഷനേടാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മദ്റസ പ്രിൻസിപ്പൽ മുജീബ്റഹ്മാൻ മിശ്കാത്തി അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഖത്തർ ഗവേണിങ് ബോർഡ് പ്രസിഡൻറ് അബ്ദുൽ കരീം മുഖ്യാതിഥിയായി. വിസ്ഡം അക്കാദമിക് വിങ് അംഗം അംജദ് മദനി കുട്ടികളുമായി സംവദിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു. സി.പി. ഷംസീർ, അബ്ദുൽ വഹാബ് വക്ര, സ്വലാഹുദ്ദീൻ സ്വലാഹി എന്നിവർ സംസാരിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷനും മറ്റു വിശദ വിവരങ്ങൾക്കും 55559756/ 3310 5963 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.