കൊച്ചിയുൾ​പ്പെടെ അധിക സർവിസുമായി എയർ ഇന്ത്യ

ദോഹ: ഇന്ത്യയിൽനിന്ന്​ ഖത്തറിലേക്ക്​ യാത്രക്കാരുടെ എണ്ണം കൂടിയതോടെ കൂടുതൽ സർവിസുകളുമായി എയർ ഇന്ത്യ. ആഗസ്​റ്റ്​ ഒന്നു മുതൽ ഒക്​ടോബർ 29 വരെ ​​മുംബൈ, ഹൈദരാബാദ്​, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ്​ ആഴ്​ചയിൽ രണ്ട്​ സർവീസുകൾ കൂടി വർധിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്​. നിലവിലെ സർവിസുകൾക്ക്​ പുറമെയാണ്​ ആഗസ്​റ്റ്​ ഒന്നുമുതലുള്ള അധിക സർവിസുകൾ. തിങ്കളാഴ്​ച മുതൽ ​ബുക്കിങ്​ ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു.

ഖത്തറിൽ ഓൺ അറൈവൽ വിസ പ്രാബല്യത്തിൽ വന്നതോടെ, സൗദി, യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക്​ പോകാനുള്ള യാത്രക്കാരുടെ തിരക്ക്​ കൂടിയ പശ്ചാത്തലത്തിലാണ്​ സർവിസ്​ വർധിപ്പിക്കാനുള്ള നീക്കം. നിലവിൽ ഖത്തറുമായുള്ള എയർ ബബ്​ൾ കരാറിൻെറ അടിസ്​ഥാനത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ, ഖത്തർ എയർവേസ്​ വിമാനങ്ങളാണ്​ ഇന്ത്യയിലേക്ക്​ സർവിസ്​ നടത്തുന്നത്​. കൊച്ചി ഉൾപ്പെടെയുള്ള റൂട്ടിൽ എയർ ഇന്ത്യ കൂടുതൽ വിമാനങ്ങൾ പറത്തുന്നത്​ വരും ദിവസങ്ങളിൽ ടിക്കറ്റ്​ നിരക്ക്​ കുറക്കാൻ സഹായകമാവുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികൾ.

മൂന്ന്​ സെക്​ടറുകളിലേക്കും 450 റിയാൽ മുതലാണ്​ ടിക്കറ്റ്​ നിരക്കുകൾ കാണിക്കുന്നത്​. പുതിയ സർവിസുകൾ നേരിട്ട്​ ദോഹയിലേക്കാണെന്നതാണ്​ മെച്ചം.ദോഹയിൽ നിന്ന്​ കൊച്ചിയിലേക്ക്​ ചൊവ്വ, വ്യാഴം ദിവസങ്ങളിലും തിരികെ​ കൊച്ചി -ദോഹ സർവിസ്​ ​ബുധൻ, വെള്ളി ദിവസങ്ങളുമാണുള്ളത്​.

ദോഹയിൽ നിന്ന്​ ഹൈദരാബാദിലേക്ക്​ ഞായർ, ബുധൻ ദിവസങ്ങളിൽ പറക്കുന്ന വിമാനങ്ങൾ അതേ ദിവസങ്ങളിൽ തിരിച്ചും പറക്കും.ദോഹയിൽനിന്ന്​ മുംബൈയിലേക്ക്​ ബുധൻ, വെള്ളി ദിനങ്ങളിലാണ്​ സർവിസ്​. തിരികെ, ആഴ്​ചയിൽ അഞ്ചു ദിവസം നേരിട്ട്​ സർവിസുണ്ട്​. 

Tags:    
News Summary - Air India with additional services including Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.