അഹ്മദ് സുഹൈൽ
Posted On
date_range Updated On
date_range അഹ്മദ് സുഹൈൽ അൽ അറബിയിൽ
ദോഹ: ഡിഫൻഡർ അഹ്മദ് സുഹൈലിനെ ക്ലബിലെത്തിച്ചതായി ഖത്തർ സ്റ്റാർസ് ലീഗ് ടീമായ അൽ അറബി. ട്വിറ്റർ അക്കൗണ്ടിലാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്.
ഖത്തർ സ്റ്റാർസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദിന്റെ പ്രതിരോധതാരമായ സുഹൈൽ വായ്പാടിസ്ഥാനത്തിലാണ് അൽ അറബിയിലേക്ക് മാറുന്നത്. 2019-2020 സീസണിൽ വായ്പാടിസ്ഥാനത്തിൽ അൽ വക്റയിലായിരുന്നു ഈ 23കാരൻ.
2020ലാണ് അൽ സദ്ദിൽ തിരിച്ചെത്തിയത്. ക്യു.എസ്.എല്ലിൽ 26 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള അൽ ദുഹൈലിന് തൊട്ടുപിന്നിൽ 22 പോയന്റുമായി അൽ അറബി രണ്ടാം സ്ഥാനത്താണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.