2022 ലോകകപ്പിന് എ.എഫ്.സി അംഗങ്ങളുടെ പൂർണ പിന്തുണ

ദോഹ: മിഡിലീസ്​റ്റിൽ ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇനി 2022 ദിനം മാത്രം ബാക്കിയിരിക്കെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അംഗങ്ങൾ ഖത്തർ ലോകകപ്പിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ബഹ്റൈനിലെ മനാമയിൽ നടന്ന കോൺഫെഡറേഷ​​​െൻറ 2017ലെ സമ്മേളനത്തിലാണ് ഖത്തർ ലോകകപ്പിന് പിന്തുണ അടിവരയിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യൻ ഭാവി ഫുട്ബോളി​​െൻറ കിരീടധാരണമാണ് 2022ൽ ഖത്തറിൽ നടക്കാൻ പോകുന്നതെന്നാണ് ലോകകപ്പ് സംബന്ധിച്ച് കോൺഫെഡറേഷൻ പ്രസിഡൻറ് ശൈഖ് സൽമാൻ ബിൻ ഇബ്റാഹിം അൽ ഖലീഫ പ്രസ്​താവിച്ചത്. കോൺഫെഡറേഷനിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ പെട്ട ഇന്ത്യയുടെയും ദക്ഷിണ കൊറിയയുടെയും മുതിർന്ന ഫുട്ബോൾ ഭരണകർത്താക്കൾ മിഡിലീസ്​റ്റിൽ വിരുന്നെത്തുന്ന ഫുട്ബോൾ മാമാങ്കത്തിനുള്ള പിന്തുണയിൽ ഒരുമിച്ചു നിന്നു. 

2022 ലോകകപ്പിന് ഖത്തറിന് പൂർണ പിന്തുണ നൽകുന്നുവെന്നും ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും മികച്ച ചാമ്പ്യൻഷിപ്പാണ് ഖത്തറിൽ നടക്കാനിരിക്കുന്നതെന്നും ഫിഫ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഉടനെ ദക്ഷിണ കൊറിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് മോങ് ഗ്യൂ സുപ്രീം കമ്മിറ്റി വെബ്സൈറ്റിനോട് പറഞ്ഞു. ഏഷ്യയിലെ രണ്ടാമത് ലോകകപ്പിന് പൂർണ പിന്തുണയാണെന്നും ഫിഫ സമിതി അംഗമെന്ന നിലയിൽ പൂർണ താൽപര്യത്തോടെ ഖത്തറി​​െൻറ തയ്യാറെടുപ്പുകളെ നോക്കിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.ഖത്തർ ലോകകപ്പ് വമ്പിച്ച വിജയമാക്കാൻ പ്രയത്നിക്കുന്ന ഖത്തറിനും സുപ്രീം കമ്മിറ്റിക്കും ഇന്ത്യയുടെ പൂർണ പിന്തുണ അറിയിക്കുന്നുവെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സീനിയർ വൈസ്​ പ്രസിഡൻറും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറുമായ പ്രഫുൽ പട്ടേൽ പറഞ്ഞു. 

ഇന്ത്യയും ഖത്തറും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണെന്നും മിഡിലീസ്​റ്റിലെ വൻശക്തിയായി വളരുന്നതിന് ഇന്ത്യയുടെ പിന്തുണ വളരെ വലിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഖത്തർ ലോകകപ്പ് വൻ വിജയമാക്കുന്നതിന് ഖത്തറിലെ ഇന്ത്യക്കാർ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    
News Summary - afc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.