കുവൈത്ത് സിറ്റി: മുൻസീറ്റ് യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ടാക്സി ഡ്രൈവർക്കെതിരെ നടപടി സ്വകരിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചാൽ യാത്ര നിരസിക്കുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്യണമെന്ന് ടാക്സി ഡ്രൈവർമാർക്ക് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. നിയമം നേരത്തെ ഉള്ളതാണെങ്കിലും ഇത്തരം നിയമലംഘനം വർധിച്ച സാഹചര്യത്തിലാണ് അധികൃതർ പ്രത്യേക മുന്നറിയിപ്പ് നൽകിയത്.
റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടം ഉണ്ടായാൽ പരിക്കേൽക്കാനുള്ള സാധ്യത കുറക്കാനുമാണ് നിയന്ത്രണം കർശനമാക്കുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ പൊതുനിരത്തുകളിൽ നിർമിതബുദ്ധി നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, റെഡ് സിഗ്നൽ മാനിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധി കാമറകൾക്ക് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.